സിപിഐഎം വയനാട് മാര്‍ച്ച്: ഭവന സന്ദര്‍ശനം ആരംഭിച്ചു

കല്‍പ്പറ്റ: മെയ് 18 മുതല്‍ 27 വരെ നടക്കുന്ന സിപിഐഎം വയനാട് മാര്‍ച്ചിന്റെ മുന്നോടിയായി നടത്തുന്ന ഭവന സന്ദര്‍ശനം ആരംഭിച്ചു. മെയ് 10,11 തീയ്യതികളിലായി മുഴുവന്‍ ബ്രാഞ്ചുകളിലും ഭവന സന്ദര്‍ശനം നടത്തും. മാര്‍ച്ചിന്റെ മുദ്രാവാക്യം വിശദീകരിക്കുന്ന ലഘുലേഖ വിതരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. കല്‍പ്പറ്റ സുഭാഷ് നഗറില്‍ ജില്ലാ സെക്രട്ടറി കെ റഫീഖ് ഭവന സന്ദര്‍ശനത്തില്‍ പങ്കാളിയായി. സി.കെ ശിവരാമന്‍, മുസ്തഫ, അര്‍ജുന്‍, ജിഷാദ് എന്നിവരും ഒപ്പമുണ്ടായി.  

Read More

മേപ്പാടി തിനപുരത്ത് പുലി കൂട്ടിൽ കുടുങ്ങി

മേപ്പാടി: തിനപുരം നല്ലന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കൂട് സ്ഥാപിച് ഒരാഴ്ചയ്ക്കു ശേഷമാണ് പുലി കുടുങ്ങുന്നത്. നല്ലന്നൂർ മേഖലയിൽ നിന്നും നിരവധി വളർത്ത് മൃഗങ്ങളെ പിടികൂടിയ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. പുലിയെ ഉടൻതന്നെ സ്ഥലത്തുനിന്നും കൊണ്ടുപോകും.

Read More

    ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം: എം. അഹമ്മദ് കുട്ടി മദനി

    ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്ത മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. സുൽത്താൻബത്തേരി അമ്മായി പാലത്ത് നിർമ്മിച്ച മസ്ജിദുൽ ഫുർഖാനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എൻ എം വയനാട് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. സുൽത്താൻബത്തേരി…

    Read More

      തരുവണ-കുറ്റിയാടി റോഡിൽ കാത്തിരിക്കുന്നത് അഗാധ ഗർത്തം; വൻ അപകടഭീഷണി

      തരുവണ: കോടികൾ ചിലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റിയാടി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മരണക്കെണി. തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതുവശത്തായി രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗർത്തമാണ് നിത്യേനയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.   രണ്ടാൾ ഉയരത്തോളം താഴ്ചയുള്ള ഈ ഗർത്തം റോഡിന്റെ വശങ്ങളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കിടക്കുന്നത്. മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിലും ഇപ്പോൾ പൂർത്തിയായ പ്രവൃത്തിയിലും ഈ ഭാഗം മാത്രം അധികൃതർ അവഗണിച്ചുവെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി….

      Read More

      കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുനരാരംഭിച്ചു

      വൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജില്ലയിലെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആർടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകർന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന്…

      Read More

        പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

        പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം…

        Read More

          ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തം

          കൽപ്പറ്റ: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.   രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും, മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ…

          Read More

            റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

            മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്പെക്ടർ റഫീക്ക്, നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ സോബിൻ, സുനിൽകുമാർ,…

            Read More

              അബ്ദുൽ ഗഫൂർ കാട്ടി കില ജില്ലാ ഫെസിലിറ്റേറ്റർ

              കൽപ്പറ്റ: ജനകീയസൂത്രണം വയനാട് ജില്ലാ ഫെസിലിറ്റേറ്ററായി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ -കില ജില്ലാ കോർഡിനേറ്റർ ) പനമരം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ജനകീയ ആസൂത്രണ പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പിനും വികേന്ദ്രീക ആസൂത്രണ പരിപാടികൾ സർക്കാറും, സർക്കാർ സ്ഥാപനങ്ങളും നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും ആയാണ് സർക്കാർ ജില്ലാതല ഫെസിലിറ്റേറ്റർ മാരെ നിയമിക്കുന്നത്.

              Read More

              ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

              ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്‌ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി…

              Read More