ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും നാടുകടത്തി, ഗര്‍ഭിണിയെയും മകനെയും സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും തിരികെയെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു.   മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.   എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ…

Read More

പടിഞ്ഞാറത്തറയിൽ സ്ഥാനാർത്ഥികളുടെ പര്യടനപരിപാടി പുരോഗമിക്കുന്നു

പടിഞ്ഞാറത്തറ: ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പര്യടനപരിപാടി പടിഞ്ഞാറത്തറയിൽ പുരോഗമിക്കുന്നു. ഇന്നത്തെ പ്രചാരണപര്യടന യാത്ര കുറ്റിയാം വയലിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എൽ ഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ, റഷീദ് ഞെർലേരി, സി രാജീവൻ, കെ. സി ജോസഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി ശാരദ മണിയൻ, ബ്ലോക്ക്‌ സ്ഥാനാർഥി സതി വിനോദ്, ബീന…

Read More

നീനു മോഹന് കുപ്പത്തോട് മാധവന്‍ നായര്‍ സ്മാരക പുരസ്‌കാരം

പുല്‍പ്പള്ളി: കുപ്പത്തോട് മാധവന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തക നീനു മോഹനെ(ബ്യൂറോ ചീഫ്, മാതൃഭൂമി, വയനാട്) തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി ഭാരവാഹികളായ എം. ഗംഗാധരന്‍, എം.ബി. സുധീന്ദ്രകുമാര്‍, മാത്യു മത്തായി ആതിര, കെ.എസ്. സതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുപ്പത്തോട് മാധവന്‍ നായരുടെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ സംഭാവനകളാണ് നീനു മോഹനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം മാധവന്‍നായരുടെ ചരമ വാര്‍ഷിക ദിനമായ ശനിയാഴ്ച(6) രാവിലെ പത്തിന് വിജയ…

Read More

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.   സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്.   തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കും.   ജാതി, മതം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍…

Read More

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച്, കടത്തികൊണ്ട് വന്നത് കണ്ടെത്തി. സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ…

Read More

കംപ്യുട്ടർ പരിശീലനം സംഘടിപ്പിച്ചു

  കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ , ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തുകയും ചെറിയ ആനിമേഷൻ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാവര്‍ക്കും ഇത് ഒരു പുതിയ അനുഭവമായി മാറി. തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, ലിറ്റിൽകൈറ്റ്സ് മെന്റര്‍മാരായ…

Read More

ലോക ബയോമെഡിക്കൽ ദിനം; ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More

പോക്സോ; പ്രതിക്ക് തടവും പിഴയും

പനമരം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഏട്ടു വർഷവും ഒരു മാസവും തടവും 75000 രൂപ പിഴയും. കാസർഗോഡ് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാർ (55) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 സെപ്റ്റംബറിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം എസ് എച്ച് ഓ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്….

Read More

കുട്ടി പോലീസിന്റെ സംയുക്‌ത പാസിംഗ് ഔട്ട് പരേഡ്

ബത്തേരി: ബത്തേരി സബ് ഡിവിഷനിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി. ജി.എസ്.വി.എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.വി. എച്ച്.എസ്.എസ് വാകേരി, ജി.എം.എച്ച്.എസ്.എസ് ചീരാൽ, ആർ.ജി.എം.ആർ.എച്ച്.എസ് നൂൽപ്പുഴ സ്‌കൂളുകളിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ബത്തേരി സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജ്‌ സല്യൂട്ട് സ്വീകരിച്ചു സംസാരിച്ചു. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായർ, ബത്തേരി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ,…

Read More

വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ

ഡൽഹി: വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി…

Read More