“സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം”സെമിനാർ സംഘടിപ്പിച്ചു

    നീർവാരം : നീർവാരം ഗവ.ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ജീവിത വിജയത്തിലേക്ക് എത്തിക്കാൻ “സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം” സെമിനാർ സംഘടിപ്പിച്ചു.എൻ.സി. സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ജില്ലയിൽ തെറ്റായ ലഹരികളെ പൂർണ്ണമായി അകറ്റി നിർത്തി മിടുക്കന്മാരായ വിദ്യാർത്ഥികൾ “വായനയാണ് ലഹരി, പഠനമാണ് ലഹരി ” എന്ന പോസ്റ്റീവ് ജീവിത ലഹരിയിലേക്ക് പൂർണ്ണമായി വന്നതായി ചൂണ്ടിക്കാട്ടി. എച്ച്.എം.ട്രീസ കെന്നി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻ്റ് ടി.വി.ശ്രീജ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്…

    Read More

      തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

      തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ് നല്‍കിയ മുഴുവന്‍ പേരും ഹിയറിങ്ങില്‍ പങ്കെടുക്കുകയും അന്തിമ കരട് വോട്ടര്‍ പട്ടിക വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 3,26,935 പേര്‍ 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണെന്ന് എസ്.ഐ.ആര്‍…

      Read More

        ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു

        കമ്പളക്കാട്: യൂത്ത് കോൺഗ്രസ്‌ കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് രക്ത സാക്ഷിത്വ ദിനത്തോട നുബന്ധിച്ച് ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. വൈതിരി നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ താരീഖ് കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, മഹിളാകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ലിശു, ഐ.എൻ.ടീ.യൂ.സി മണ്ഡലം പ്രസിഡന്റ്‌ ഷാജി കോരൻകുന്നൻ, നിയോജകമണ്ഡലം സെക്രട്ടറി അനൂപ് ഷെയ്ഖ്,…

        Read More

          വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു.

          കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) യും ടാലി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത അംഗീകാര പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വയനാട് സ്കിൽ പാർക്കിന് അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ KASE എം ഡി  സൂഫിയാൻ അഹമ്മദ് IAS,  വയനാട് സ്കിൽ പാർക്ക് എം ഡി,അനീഷ് എ വി യ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.   ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലയിൽ ശക്തവും ഉൾക്കൊള്ളുന്നതുമായ നൈപുണ്യ വികസന അന്തരീക്ഷം…

          Read More

            മിനി മാരത്തണിൽ പോലീസുകാരന് മൂന്നാം സ്ഥാനം

            പടിഞ്ഞാറത്തറ: കാട്ടുതീക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ കൽപ്പറ്റ റേഞ്ച് സംഘടി പ്പിച്ച മിനി മാരത്തണിൽ വെറ്ററൻസ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നേട്ടം. വയനാട് അഡിഷണൽ എസ്.പി ഓഫീസിലെ ഡ്രൈവർ എസ്‌സിപിഓ കെ.എം. തെൽഹത്ത് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത പരിചയസമ്പന്നരായ താരങ്ങൾ ഉൾ പ്പെടെ 80ഓളം പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം. എട്ടാം മൈലിൽ നിന്ന് പടിഞ്ഞാറത്തറ വരെ 10 കിലോമീറ്റർ ദൂരമാണ്…

            Read More

              ബോചെ ഭൂമിപുത്ര തോട്ടഭൂമിയിലെ അനധികൃത നിർമ്മാണവും തരം മാറ്റലും നിർത്തിവെക്കാനുള്ള ഉത്തരവ് കർക്കശമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

              ബോചെ ഭൂമിപുത്ര തോട്ടഭൂമിയിലെ അനധികൃത നിർമ്മാണവും തരം മാറ്റലും നിർത്തിവെക്കാനുള്ള ഉത്തരവ് കർക്കശമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്   ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബോച്ചെ ഭൂമിപുത്ര 1000 ഏക്കർ ലിമിറ്റഡ് വയനാട് മേപ്പാടിയിലെ തോട്ടഭൂമിയിൽ നടത്തുന്ന അനധികൃത നിർമ്മാണവും തരംമാറ്റലും നിർത്തി വെയ്ക്കാനുള്ള നിരോധന ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിരോധന ഉത്തരവ് ഇട്ടശേഷം അത് ലംഘിച്ച് നിർമ്മാണങ്ങൾ നടത്തിയോ എന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷിക്കണം. ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നടപടി എടുക്കണം….

              Read More

                കല്‍പ്പറ്റ ഐടിഐ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം 18ന്

                കല്‍പ്പറ്റ: പുളിയാര്‍മല കെഎംഎം ഗവ.ഐടിഐയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഐടിഐ പ്രിന്‍സിപ്പല്‍ എന്‍.എസ്. ശ്രീജ, ഗിരീഷ് കോയിക്കല്‍, പി.എസ്. അരുണ്‍ദേവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എംപി ഓണ്‍ലൈനില്‍ പങ്കെടുക്കും. വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരാകും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്നു അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് മൂന്ന് നിലകളില്‍ 460 ചതുരശ്ര…

                Read More

                  തേനീച്ച ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

                  മീനങ്ങാടി സി.സി ഭൂതാനത്ത് തേനീച്ച ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഭൂതാനംകുന്ന് മംഗലത്ത് ജോസഫ്(72), കള്ളിയാട്ട് സത്യദാസൻ(80), തന്നാംപറമ്പിൽ മനോജ്(50), മേലേടത്ത് രവി(65) ഇദ്ദേഹത്തിന്റെ ഭാര്യ ദേവകി(59) എന്നിവർക്കാണ് പരിക്കേറ്റത്. തേനീച്ച ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ വീടുകൾക്കുള്ളിലേക്ക് കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

                  Read More

                    സഖ്യം ജില്ലാ നഴ്സറി കലോത്സവം നാളെ; ബ്രോഷർ പ്രകാശനം ചെയ്തു

                    മാനന്തവാടി: സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം 14 ന് നാളെ ശനിയാഴ്ച കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്കൂളിൽ വെച്ച് നടക്കും. കലോൽസവപരിപാടിയുടെ ബ്രോഷർ പ്രിൻസിപ്പാൾ കെ.ജെ ബെന്നി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി ഹുസൈൻ സംസാരിച്ചു

                    Read More

                      അവകാശ നിഷേധങ്ങൾക്കെതിരെ ഫെബ്രുവരി 15,16 തിയ്യതികളിൽ മാനന്തവാടി മണ്ഡലത്തിൽ പൗരാവകാശ ജാഥ സംഘടിപ്പിക്കും: എസ്ഡിപിഐ

                      മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15,16 തിയ്യതികളിൽ പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ജാഥ ജില്ലാ സെക്രട്ടറി ബബിത ശ്രീനു നയിക്കും. മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി വൈസ് ക്യാപ്റ്റനാവും.  …

                      Read More