ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രചരണ ജാഥ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങൾ പാലിച്ച് മാലിന്യമുക്തവും പരിസ്ഥിതി സൗഹാർദ്ദവുമായ രീതിയിൽ നടത്തുകയാണ് ജാഥയുടെ മുഖ്യലക്ഷ്യം. പ്രചാരണ പ്രവർത്തനങ്ങളിൽ നിരോധിത വസ്തുക്കൾ, ഡിസ്പോസിബിൾ സാധനങ്ങൾ, ഭക്ഷണപ്പൊതികൾ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ എന്നിവയുടെ വ്യാപക ഉപയോഗം മൂലം ഉണ്ടാകുന്ന മാലിന്യത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ്…
