എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു

വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്കൂ‌ൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്കൂ‌ളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന…

Read More

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എംഎൽഎ

കല്‍പ്പറ്റ : പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനോട് നേരില്‍ കണ്ട് നിവേദനം നല്‍കി. ചുരത്തില്‍ നിരന്തരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജില്ലയിലെ…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നീതി കാണിക്കണം: ടി സിദ്ദിഖ്‌ എംഎൽഎ

കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടി ക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളോടു നീതി കാണിക്കണമെന്ന് ടി സിദ്ദിഖ്‌ എംഎൽഎ. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളോടു സർക്കാർ കാണിക്കുന്ന അവഗണനയിലും അനീതിയിലും പ്രതിഷേധിച്ചു യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ജില്ലാ രാപകൽ സമരങ്ങളുടെ കൽപറ്റ നിയോജക മണ്ഡലം തല ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ ഓഫിസിനു മുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻഫണ്ട് നൽകുന്നത് ഓരോ…

Read More

പോരാടാം ഒന്നായി.. ലഹരിക്കെതിരെ… കൂട്ടയോട്ടം സംഘടിപ്പിച്ചു.

കൽപറ്റ: ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐപിഎസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. അബു സലിം ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ .എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ….

Read More

ആനേരിയിലെ റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം സമരം

ആനേരി: കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട്‌ സിപിഐ എം പ്രതിഷേധം. കമ്പളക്കാട്‌–കുതിരക്കുണ്ട്‌ റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ്‌ വാഴവച്ചത്‌. റോഡുകൾ തകർന്ന്‌ കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. പാതളക്കുഴികളാണ്‌. ഓട്ടോ റിക്ഷകൾ സർവീസ്‌ നിർത്തി. കമ്പളക്കാട്‌–പള്ളിക്കുന്ന്‌ റോഡിൽനിന്ന്‌ എളുപ്പത്തിൽ കൽപ്പറ്റ–മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക്‌ എത്താവുന്ന പാതകളാണ്‌ രണ്ടും. തകർന്ന്‌ തരിപ്പണമായിട്ടും യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിയോ ബിജെപി അംഗമായ വാർഡ്‌ മെമ്പറോ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന പാതകളാണ്‌….

Read More

    ദേശീയപാതയോരം ശുചീകരിച്ചു

    ബത്തേരി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ ശേഖരിച്ചു. 15 ചാക്കുകളോളം മാലിന്യമാണ് ശേഖരിച്ചത്. ലയൺസ് ക്ലബ് ഓഫീസർ ഡോ.റോയ്, പ്രോഗ്രാം ഓഫീസർ മുബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജ്മോഹൻ എന്നിവർ സംസാരിച്ചു.

    Read More

    43മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16,17 തിയതികളിൽ തിരുവന്തപുരത്ത്

    കൽപ്പറ്റ : കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 43മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും. . ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 – ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള…

    Read More

    “നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

    മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ…

    Read More

    എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയില്ലെങ്കിൽ പുനഃപരീക്ഷ

    തിരുവനന്തപുരം* : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും വിദ്യാർഥികൾ കുറഞ്ഞത് മുപ്പത് ശതമാനം മാർക്ക് നേടണം. ഇതിൽ താഴെയുള്ള കുട്ടികൾക്കായി പുനഃപരീക്ഷ നടത്തും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തും. ഇതിന്റെ ഫലം 30ന്…

    Read More

    വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര ധനസഹായം കൈമാറി

    കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിൽ ചേർന്ന് മരണപ്പെടുന്ന വ്യാപാരിയുടെ നോമിനിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷ പദ്ധതി. കമ്പളക്കാട് യൂണിറ്റിൽ നിന്നും പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട വെൽകെയർ ജിംനേഷ്യം ഉടമ സുന്ദരൻ എന്നവരുടെ മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ ഹമീദ്…

    Read More