കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

    വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.   അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.   അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍, കുട്ടികളെ…

    Read More

      മാനന്തവാടിയില്‍ കാണാതായ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയില്‍

      കൽപ്പറ്റ: മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്.   പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച്‌ കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ സ്കൂട്ടറില്‍ ഇരുത്തി ഒരാള്‍ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.   നാട്ടുകാരും പൊലീസും ചേർന്ന്…

      Read More

        സർഗോത്സവത്തിൽ വിജയികളായവരെ ആദരിച്ചു

        മാനന്തവാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗ്രന്ഥാലയം ആദരിച്ചു. ഒരു കുടുംബം പോലെ ഗ്രന്ഥാലയത്തോടൊപ്പംചേർന്ന് നിന്ന് പഴശ്ശി ഗ്രന്ഥാലയത്തിന്റെ പേര് വാനോളമുയർത്തിയ കൂട്ടുകാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഷബിതടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അയ്യൂബ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി…

        Read More

          നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

          നാലു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന മാനന്തവാടി: പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന. കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് അന്വേഷണസംഘം കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്.

          Read More

            ബാണാസുര മേഖലയില്‍ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ സര്‍വെ സംഘം

            പടിഞ്ഞാറത്തറ: ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മാനന്തവാടി റെയിഞ്ചില്‍ ഉള്‍പ്പെടുന്ന വനമേഖല ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ ദുര്‍ഘട പ്രദേശമാണ്. വാഹന സൗകര്യമുള്ള പ്രദേശത്ത് നിന്നും നാലുമണിക്കൂറിലധികം കാല്‍നടയായി സഞ്ചരിച്ചാലാണ് സര്‍വെ മേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ദിവസേന…

            Read More

              കെട്ടിക്കിടക്കുന്നു 7 ലക്ഷം ജീവിതം: ഫയൽ നീക്കം സ്തംഭനാവസ്ഥയിൽ

              നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥ അലംഭാവത്തിൽ സംസ്ഥാനത്ത് ഫയൽ നീക്കം സ്തംഭിച്ചു. സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷൻമാരുടെ കാര്യാലയത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏഴുലക്ഷത്തിൽ അധികമായെന്ന് വിവരം   ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പലവട്ടം ഓർമ്മിപ്പിച്ചിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. ഫയൽ തീർപ്പാക്കലിന് പ്രത്യേക അദാലത്ത് നടത്തിയിട്ടും കാര്യമായ മാറ്റമില്ല.സർക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമോ, തുടർഭരണം വരുമോ എന്ന ചർച്ചയാണ് സർക്കാർ ഓഫീസുകളിൽ. പുതിയ സർക്കാർ വരുന്നതുവരെ ഫയലുകളിൽ…

              Read More

                എൻ.എസ്.എസ് വ്യക്തിത്വ വികസന ഓറിയന്റേഷൻ പരിപാടി നടത്തി

                പുൽപ്പള്ളി: പഴശ്ശിരാജാ കോളേജ്, എൻ.എസ്.എസ് യൂണിറ്റ് നമ്പർ 153വ്യക്തിത്വ വികസന ഓറിയന്റേഷൻ പരിപാടി നടത്തി.പഴശ്ശിരാജാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 153 ന്റെ ആഭിമുഖ്യത്തിൽ “പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ത്രൂ എൻ എസ് എസ് എന്ന വിഷയത്തെ ആസ്പദമാക്കി ഓറിയന്റേഷൻ പരിപാടി -2026 കോളേജിലെ ചിത്രശാലയിൽ സംഘടിപ്പിച്ചു.പരിപാടിക്ക് മുഖ്യ പ്രഭാഷകനായി വി. ആർ. രാജേഷ്, ( എം എസ് സി, സി ഫ് റ്റി, എംഫിൽ, പി.ജി.ഡി.ജി സി) മനശ്ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമാണ് പങ്കെടുത്തത്.വ്യക്തിത്വ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ,…

                Read More

                  വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

                  ബത്തേരി: ദേശീയപാത 766ൽ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. ഇതുവഴി കടന്നപോകുന്ന യാത്രക്കാർ പാതയരോങ്ങളിൽ നിറുത്തരുതെന്നും വേഗതകുറച്ച് പോകണമെന്ന മുന്നറിയിപ്പുമാണ് വനംവകുപ്പ് നൽകുന്നത്. വയനാട് വന്യജീവിസങ്കേതത്തോട് അതിർത്തിപങ്കിടുന്ന ഈമേഖലയിൽ ബന്ദിപ്പൂര്, മുതമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനയടക്കം കൂട്ടമായി എത്തി പകൽസമയങ്ങളിലടക്കം പാതമുറിച്ചുകടക്കുന്നതും ഓരങ്ങളിൽ തമ്പടിക്കുന്നതുമാണ് മുന്നറിയിപ്പിന് കാരണം.   മുത്തങ്ങ എടത്തറമുതൽ സംസ്ഥാന അതിർത്തി മൂലഹള്ള വരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് ജാഗ്രതനിർദ്ദേശം നൽകിയിരിക്കുന്നത്. വേനൽ കനത്തതോടെ വെള്ളവും തീറ്റയും തേടി അയൽ സംസ്ഥാന…

                  Read More

                    കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെരുമാറ്റ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

                    കൽപ്പറ്റ: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.   ഭിന്നശേഷിക്കാർക്കായി ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. യാത്രാ പാസ് ഇല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമപരമായ മുൻഗണന നിഷേധിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.   പൊതുഗതാഗത സംവിധാനങ്ങൾ…

                    Read More

                      വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയില്‍

                      പൊഴുതന: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ അളവില്‍ വിദേശ മദ്യം അനധികൃതമായി കൈവശം വെച്ച മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധു(45)വിനെയാണ് പോലീസ് പിടികൂടിയത്. 09.02.2026 തീയതി രാവിലെ പൊഴുതന ടൗണില്‍ വെച്ചാണ് 6.5 ലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്. വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എം സൗജൽ, പ്രേംസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ, അസ്‌ലം ഷലൂഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

                      Read More