പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മൂന്നാം ദിവസ സമരം

    കൽപ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ മൂന്നാം ദിവസവും സമരം നടന്നു. ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി ധർണാ സമരം ഉദ്ഘാടനം ചെയ്തു. പി എഫ് പി എ വയനാട് ജില്ലാ പ്രസിഡണ്ട് സി എം ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പിഅപ്പൻ നമ്പ്യാർ, പി കെ അനിൽകുമാർ എച്ച്എംഎസ്, കെ കൃഷ്ണകുമാർ എഐടിയുസി, സി എച്ച് മമ്മി…

    Read More

      അമ്മേ അമ്മേ മാമരിയേ; പള്ളികുന്നില്ലമ്മയുടെ ഗാനം പുറത്തിറക്കി.

      കൽപ്പറ്റ: കേരളത്തിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 118-വാർഷിക തിരുന്നാളിനോട് അനുബന്ധിച്ചു ,ക്രിസ്തീയ ഭക്തിഗാന രംഗത്തെ നിറ സാന്നിത്യമായ, ലോകം മുഴുവനും ഈശോയുടെ പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന അജിത്ത് ബേബിയുടെ വോയിസ് ഓഫ് ആഡം ബാനറിൽ ഏറ്റവും പുതിയ പള്ളികുന്നില്ലമ്മയുടെ ഗാനം പുറത്തിറക്കി. പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി വികാരി ഫാദർ .ജെറോം ചിങ്ങന്തറ അച്ചനോട് ചേർന്ന് അജിത്ത് ബേബി പുറത്തിറക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകൻ…

      Read More

        ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്

        കൽപ്പറ്റ :ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗഫൂർ വെണ്ണിയോട്. ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോട് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ വെച്ചാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റ, വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും, സി. എച്ച് ആമിനയുടെയും മകനാണ്.

        Read More

          ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍

          ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍ കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ അദ്ദേഹം ബുധാനാഴ്ച രാവിലെ എട്ടരയോടെയാണ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, കെ പി സി സി മെമ്പര്‍ പി…

          Read More

            എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 13 ന്

            എടപ്പെട്ടി: ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെലിസിറ്റ ’26 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ എന്നിവർ ഉപഹാരസമർപ്പണം നടത്തും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, മുട്ടിൽ കോൽപ്പാറ ഓംകാര കലാസമിതിയുടെ കൈകൊട്ടിക്കളി, കടത്തനാടൻ കളരി…

            Read More

              തോട്ടം തൊഴിലാളികളുടെ പ്രതിസന്ധികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ്

              മേപ്പാടി: തോട്ടം തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ പ്രതിസന്ധികളും സങ്കടങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മേപ്പാടി റിപ്പണിലെ എസ്റ്റേറ്റിലെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികളുമായി പ്രതിപക്ഷനേതാവ് ഏറെനേരം സംസാരിച്ചു. തൊഴിലാളികള്‍ നരിടുന്ന പ്രശ്‌നങ്ങളും വിവിധങ്ങളായ പ്രതിസന്ധികളും പ്രശ്‌നങ്ങളും അവര്‍ പ്രതിപക്ഷനേതാവിന് മുമ്പില്‍ വിശദീകരിച്ചു. കൂലിവര്‍ധനവായിരുന്നു പ്രതിപക്ഷനേതാവിന് മുമ്പില്‍ തൊഴിലാളികള്‍ ഒന്നടക്കം മുന്നോട്ടുവെച്ച പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. ലയങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും,…

              Read More

                പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

                പുൽപ്പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.   ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ മരണപ്പെട്ടതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

                Read More

                  സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

                  കൽപറ്റ:അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ കല്‍പറ്റ ഗവ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിത്യേന ഇന്റര്‍നെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ വിദ്യാര്‍തഥികള്‍…

                  Read More

                    കുട്ടികളുടെ വാര്‍ഡ് സഭ സംഘടിപ്പിച്ചു

                    കല്‍പ്പറ്റ നഗരസഭ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ വാര്‍ഡ് സഭ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികള്‍ പ്രബന്ധമവതരിപ്പിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എസ്. സൗമ്യ അധ്യക്ഷയായ യോഗത്തില്‍ മുണ്ടേരി ജി. വി. എച്ച്. എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. എസ് ബിജു, നഗരസഭാ സ്റ്റാന്റിങ്…

                    Read More

                      ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചരണം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കി

                      അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ കോളെജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിത്യേന ഇന്റര്‍നെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍…

                      Read More