ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ പ്രദർശനവും
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വളളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി. താഴെക്കാവ് സ്റ്റേജിൽ അസ്ഥിരോഗ- സ്ത്രീരോഗ- ജീവിതശൈലീ രോഗ-നേത്ര രോഗ വിഭാഗങ്ങൾ ഉൾപ്പെടെ പത്തോളം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ജീവിതശൈലീ രോഗ നിർണയ രക്തപരിശോധനയും സൗജന്യ മരുന്നു വിതരണവും നടത്തി. മെഡിക്കൽ ക്യാമ്പിൽ 300 ഓളം ആളുകൾ പങ്കെടുത്തു. മേളയിൽ ആയുർവ്വേദ വകുപ്പിന്റെ പ്രത്യേക പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ആയുർവ്വേദ സേവനങ്ങൾ, വിവിധ സ്പെഷ്യാലിറ്റികൾ, മരുന്നുകളുടെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള…
