എസ്‌ഐആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ പതിനൊന്ന് വരെ ഫോം നല്‍കാം

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോം നല്‍കാനുള്ള സമയം ഡിസംബര്‍ പതിനൊന്ന് വരെ നീട്ടി. ഡിസംബര്‍ പതിനാറിനായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമപട്ടിക ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിക്കും. എസ്ഐആര്‍ ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബര്‍ നാലിന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്നുള്ള വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് കാരണം.

Read More

വിദ്യാഭ്യാസം വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാകണം: സജ്‌ന കരീം

മാനന്തവാടി: പുതുതലമുറയ്ക്ക് നല്‍കുന്ന വിദ്യാഭ്യാസം ഓരോ കാലഘട്ടത്തിലും വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാകണമെന്ന് കണ്ണൂര്‍ ഫഌയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ സജ്‌ന കരീം. വയനാട് സ്‌ക്വയറില്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ധ്വനി 2കെ25 എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാ പ്രധാനാധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കെപിപിഎച്ച്എ സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എ.എസ്. സുമകുമാരി അധ്യക്ഷത വഹിച്ചു. കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി….

Read More

പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

  കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത്…

Read More

യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, വി സി അബൂബക്കർ ,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബ്ദുൾ നാസർ ,ബേബി പുന്നക്കൽ, എം.സി മോയിൻ ,സി കെ ഇബ്രായി,ഒ ജെ…

Read More

ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി

കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലുള്ള ജൂഡോ അക്കാഡമിയിൽ വെച്ച് ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റെൻ പി.ആർഅദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, വിഷ്ണു പി ജെ, ബൈജു…

Read More

ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാന്‍ പാടില്ല. പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല….

Read More

ലഹരികണ്ണികളെ പിന്തുടര്‍ന്ന് പിടികൂടും’ – മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍

‘ലഹരികണ്ണികളെ പിന്തുടര്‍ന്ന് പിടികൂടും’ – മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍ ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍, ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്(45), കോട്ടക്കല്‍, കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍, കെ.എം. റാഷിദ്(28) എന്നിവരെയാണ് ബത്തേരി പോലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്….

Read More

യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

Read More

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോമാട്ടുചാല്‍, കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബോവസ്(29)നെയാണ് വെള്ളിയാഴ്ച പാതിരിപ്പാലത്ത് വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ അമ്പലവയല്‍, മേപ്പാടി, ബത്തേരി സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു…

Read More

കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി.

കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി. ജിഎച്ച്എസ്എസ് പനങ്കണ്ടി യിലെ എസ് പി സി വിദ്യാർത്ഥികൾക്ക് കൗമാര ആരോഗ്യം : പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ അമാനുള്ള സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. കരാട്ടെ ചീഫ് ഇൻസ്‌ട്രക്ടർ ശ്രീ സുനിൽ വർഗീസ് സാർ കരാട്ടെ ക്ലാസ്സ്‌ നയിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ഷൌക്ക്മാൻ, സിപിഒ മാരായ ജിഷ എ ജെ, സുമിത്ര പി…

Read More