പ്രഥമ ഗ്രാമസഭ യോഗം

    മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് (വാളത്തൂർ ) പ്രഥമ ഗ്രാമസഭ യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ ശിഹാബ് സി ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻ അരുൺ ദേവ് ആശംസ അർപ്പിച്ചു. ഏഴാം വാർഡ് മെമ്പർ യമുന പദ്ധതി വിശദീകരിച്ചു.

    Read More

      യുവാവിൻ്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

      മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. യുവാവിന്റേതായി പുറത്തുവന്ന വീഡിയോ സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരികയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്കും കുട്ടികൾക്കും…

      Read More

        കൗൺസിലറെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല: മുസ്‌ലിം ലീഗ്

        മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കൂനാർ വയലിൽ പ്രവർത്തിക്കുന്ന യാർഡ് സമീപ വാസികൾക്കുണ്ടാകുന്ന പ്രായാസം പരിഹരിക്കാനുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന അമ്പുകുത്തി ഡിവിഷൻ കൗൺസിലർ റസീന സിദ്ദീഖിനെ ഒറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി ചെയർമാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഭാഗം അടച്ച് പൂട്ടാൻ തീരുമാനിച്ചിരുന്നു. അതിന് ശേഷം യാർഡ് ഉടമ ഡിവിഷൻ കൗൺസിലറെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയാണ് ചെയ്തത്….

        Read More

          തോട്ടാമൂല സെന്റ് കുര്യാക്കോസ് പള്ളിയിൽ വിശുദ്ധ മൂറോൻ അഭിഷേകം ഭക്തിനിർഭരമായി നടന്നു

          സുൽത്താൻ ബത്തേരി/തോട്ടാമൂല: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്. വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തമാർക്ക് ഇടവകാംഗങ്ങൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് നടന്ന കൊടിമര സമർപ്പണത്തിനും കൊടിയേറ്റത്തിനും ശേഷം, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നിർവ്വഹിക്കപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങായ വിശുദ്ധ മൂറോനഭിഷേക…

          Read More

            എസ്ഡിപിഐ മാനന്തവാടി മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

            മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൺവെൻഷൻ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി പാർട്ടിയുടെ രാഷ്ട്രീയ ദിശാബോധവും പ്രവർത്തന പദ്ധതികളും പ്രവർത്തകരോട് പങ്കുവെക്കുകയും മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.   മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന…

            Read More

              ശ്രേയസ് മലങ്കര യൂണിറ്റ് തൃപ്പാദം സന്ദർശിച്ചു.

              ശ്രേയസ് മലങ്കര യൂണിറ്റ് അംഗങ്ങൾ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെ അഭയ കേന്ദ്രമായ ബഥനി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള കുപ്പാടി തൃപ്പാദം സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ,പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,പ്രസിഡന്റ്‌ കെ. എം.പത്രോസ്,സി ഡി ഒ സാബു പി.വി.,സെക്രട്ടറി ഷീജ മനു യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

              Read More

                മുണ്ടക്കൈ ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗത്തോട് നീതി കാട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

                വയനാട് : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതനായി പരിഗണിച്ച് ഒരാൾക്ക് താമസിക്കുന്ന വീടിന്റെ വാടക സർക്കാർ നൽകുമ്പോൾ, പുനരധിവാസ പദ്ധതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുന്നത് വൈരുദ്ധ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് .   ദുരന്തബാധിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ തുല്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യ മാണെന്നും ഉത്തരവിൽ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിൽ മകൻ റിൻഷാദ് (25) ഉൾപ്പെടെ കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി. സഹീറിനെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്…

                Read More

                  മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ

                  ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്‌തത്. 8 ക്യാപ്‌സ്യൂളുകൾ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരിൽ നിന്നും കണ്ടെത്തിയത്. ബാവലി യിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോ ന്നിയ പോലീസ് സംഘം…

                  Read More

                    കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

                    കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ സർക്കാരുകൾ നിസ്സംഗത തുടരുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര,…

                    Read More

                      ഡോ. വി.പി മോഹൻദാസ് അനുസ്മരണം നടത്തി

                      കൽപറ്റ:കെ ജി ഒ എ സാംസ്കാരിക വേദി കബനിയുടെ നേതൃത്വത്തിൽ ഡോ .വി .പി മോഹൻദാസ് അനുസ്മരണം സംഘടിപ്പിച്ചു. കൽപറ്റ സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തിയ അനുസ്മരണ യോഗം മുൻ എം എൽ എ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ കെ എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ ജി ഒ…

                      Read More