കുടുംബശ്രീ ബാലപാര്‍ലമെന്റ് നടത്തി
കല്‍പ്പറ്റ: കുടുബശ്രീ ജില്ലാ മിഷന്‍ വയനാട് ജില്ലാതല ബാല പാര്‍ലമെന്റ് പുത്തൂര്‍വയലില്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി താപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹുസ്വരതയുടെ നാടാണെന്നും സ്വന്തം മനസിനെ നിയന്ത്രിക്കാനുള്ള പാടവമാണ് ആദ്യം ആര്‍ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ സി.കെ. പവിത്രന്‍, വി.പി. ബബിത, കെ.പി. പ്രീത, സിഫാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഫോസില്‍ ഇന്ധന…
