ദേശീയ ഇലക്ഷൻ കമ്മീഷന്റെ മികച്ച ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് ജില്ലയ്ക്ക്
ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ 2025-ലെ മികച്ച ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കിയ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമാക്കിയത്. ജില്ലയിലെ പ്രാദേശിക, ഗോത്ര മേഖലകളിലെ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ജില്ലയിലെ ആകെ വോട്ടർമാരിൽ 51.03 ശതമാനം സ്ത്രീകളാണ്. പട്ടികവർഗ്ഗ ജനസംഖ്യയുടെ 36 ശതമാനവും ജില്ലയിലാണ്. ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം 300 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച വോട്ടേഴ്‌സ് പ്ലെഡ്ജിൽ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്….
