റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ     റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ ഒഴിവ്. അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി റിസർവ് ബാങ്ക് (ആർബിഐ) നീട്ടിയിട്ടുണ്ട്. പാർട്ട് ടൈം ബിഎംസിയിലെ രണ്ട് തസ്തികകളിലേക്ക് 2025 ഒക്ടോബർ 13 ന് ബാങ്ക് നേരത്തെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു, അവസാന തീയതി 2025 നവംബർ 14 ന് ആയിരുന്നു. എന്നാൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ 2025 നവംബർ 28…

Read More

‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം നാളെ

കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം 23ന് ഉച്ചകഴിഞ്ഞ് 2.30ന് എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി സ്വീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ,…

Read More

തുടർച്ചയായി നാലാം തവണയും ജനവിധി തേടി സൗജത്ത് ഉസ്മാൻ

പനമരം: ജനകീയ പ്രവർത്തനങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും കരുത്തുമായി പനമരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കൈതക്കൽ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൗജത്ത് ഉസ്മാൻ ജനവിധി തേടുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് സൗജത്ത് ഉസ്മാൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്നത് ഇവരുടെ ജനസമ്മതിക്കുള്ള തെളിവാണ്.   കഴിഞ്ഞ പത്ത് വർഷക്കാലം ഭരണസമിതി അംഗമായും, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സ്തുത്യർഹമായ സേവനമാണ് ഇവർ കാഴ്ചവെച്ചത്. മുൻപ് ഒമ്പതാം വാർഡിലും, പിന്നീട് അഞ്ചാം മൈൽ കെല്ലൂർ വാർഡിലും ജനപ്രതിനിധിയായിരുന്ന ഇവർ ഇത്തവണ കൈതക്കൽ…

Read More

ടൂറിസ്റ്റ് ബസിലെ ലേസർ ലൈറ്റുകളും രൂപമാറ്റവും നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ രൂപ മാറ്റത്തിലും ബസിലെ ലേസർ ലൈറ്റുകളുടെ ഉപയോഗത്തിലും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർ ക്യാബിനിൽ വച്ച് വ്‌ളോഗ് ചിത്രീകരിക്കുന്നതിനും, ബസ്സുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരേ കർശന നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കോടതി നിർദേശം നൽകി.   വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾസംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കോടതിയിൽ പരിശോധിച്ചിരുന്നു. ഡ്രൈവർക്യാബിനിൽ വച്ച് വീഡിയോ ചിത്രീകരിച്ച്…

Read More

പത്തനംതിട്ടയിൽ വൻ വെർച്വൽ തട്ടിപ്പ്; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളിൽ നിന്ന് പണം തട്ടുകയായിരുന്നു.   പണം നഷ്‌ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്. ഒരുകോടി 40…

Read More

“നാളെ നമ്മുടേത്, നാം നാടിനായ്” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൽപറ്റ: ജി.വി.എച്ച്.എസ് മുണ്ടേരിയിൽ എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “നാളെ നമ്മുടേത്, നാം നാടിനായ് ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എസ്.പി.സി സി.പി.ഒ. അർഷാദ് എൻ.എ. സ്വാഗതം ആശംസിച്ചു. എച്ച്.എം. സൽമ എം. അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. സ്കൂൾ ലീഡർ ആദിദേവ് രാമചന്ദ്രൻ…

Read More

സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.* മലയോര മേഖലകളിൽ മഴ കനത്തേക്കും.     മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ…

Read More

അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ

*’അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ*   തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വിമതർ. ഇതിൽ പ്രമുഖൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൈബറിടത്തെ കോൺഗ്രസ് മുഖവുമായ ജഷീർ പള്ളിവയലാണ്. ജില്ലാപഞ്ചായത്തിലേക്ക് തോമാട്ടുച്ചാൽ ഡിവിഷനിൽ നിന്നാണ് ജഷീർ ജനവിധി തേടുന്നത്. വിമതൻമാരായ അച്ചടക്കമില്ലാത്ത പാർട്ടി പ്രവർത്തകർക്കെതിരെ മുഖം തിരിക്കുന്ന അണികൾ എന്നാൽ ജഷീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പക്ഷേ രണ്ട് തട്ടിലാണ്. ജഷീർ യോഗ്യനാണെന്ന് ഒരുപക്ഷവും അധികാരമോഹിയാണെന്ന് മറുപക്ഷവും…

Read More

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ട്രസ്റ്റി പി. ബി കേശവദാസ് ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി കെ വാസുദേവനു ണ്ണി.സെക്രട്ടറി കെ അനന്തൻ നമ്പ്യാർ പഞ്ചായത്ത് മെമ്പർപി എൻ ഹരീന്ദ്രൻ കമ്മിറ്റി…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നവംബര്‍ 24 തിങ്കളാഴ്ച വരെയാണ്.   ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ: തവിഞ്ഞാൽ – ലിസി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), തിരുനെല്ലി – ഫിലിപ്പ് ജോർജ് (ഇന്ത്യൻ…

Read More