മഹാഇടയ സന്ദർശനവും കനിവിന്റെ നിറവാക്കി മാറ്റുവാൻ ടീം ജ്യോതിർഗമയ

 മാനന്തവാടി: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മലബാർ സന്ദർശനത്തിന് മുന്നോടിയായി ടീം ജ്യോതിർഗമയ രക്തദാന മാസാചരണം ആരംഭിച്ചു. ഡിസംമ്പർ 31 ന് തുടങ്ങിയ മാസാചരണം ജനുവരി 31ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ മലബാറിൽ എത്തുന്നത്. മാസാചരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം 6 ന് രാവിലെ 10ന് മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ ഡിഎംഒ ഡോ. പി. ദിനീഷ് നിർവഹിക്കും. ഡിപിഎം ഡോ. സമീഹ സയ്തലവി,…

Read More

ജിവിഎച്ച്എസ്എസ് വയനാമുറി ഉദ്ഘാടനം ജനുവരി 15ന്

കൽപ്പറ്റ: ജിവിഎച്ച്എസ്എസ് അമ്പലവയലിൽ പുതുതായി നിർമിച്ച ഡിജിറ്റൽ ലൈബ്രറി ജനുവരി പതിനഞ്ച് ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ , നാടുകാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് നിസ്സൻഹട്ട് മോഡലിൻ വായനാമുറിയുടെ നിർമാണം പൂർത്തിയാക്കിയത്. 7 ലക്ഷം രൂപ ചെലവാക്കിയാണ് ലൈബ്രറി കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കിയത്. നിലവിൽ 15000 ലധികം ബുക്കുകൾ ലൈബ്രറിയിൽ ഉണ്ട്. കൂടാതെ വാരികകളും , പത്രങ്ങളും വായിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പി…

Read More

    ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ സംയോജിത കർമ്മ പദ്ധതിയൊരുങ്ങുന്നു

    വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വർഗ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ആരോഗ്യ -പോഷണ പദ്ധതികളെ സയോജിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.   ജില്ലയിൽ നിലവിൽ 147 കുട്ടികൾക്ക് ഉയർന്ന പോഷണക്കുറവും (സിവിയര്‍ അക്യൂട്ട് മാൽന്യുട്രീഷൻ-സാം) 1519 കുട്ടികളിൽ…

    Read More

      സിവിൽ സർവ്വീസ് ജേതാവിനെ അനുമോദിച്ചു

      സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർത്ഥിനിയായ ഹൃദ്യ എസ്. ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 ആം റാങ്ക് നേടിയിരുന്നു. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻ. എം. എസ്. എം. ഗവൺമെൻറ് കോളേജ് കൽപ്പറ്റ ലേണർ സപ്പോർട്ട് സെന്ററിലെ വിദ്യാർത്ഥിനിയാണ് ഹൃദ്യ എസ്. ബിജു. കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ നടന്ന അനുമോദന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ…

      Read More

      നെൽകൃഷി-വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി.

      മാനന്തവാടി : കേരള കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി -വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി. സെമിനാർ സി പി ഐ (എം) മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എ.വി.ജയൻ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി.പ്രൊഫ. ഡോ. ദീപക് ജോൺസൺ വിഷയാവതരണം നടത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ലത ശശി, കെ എം വർക്കി മാസ്റ്റർ, ജസ്റ്റിൻ…

      Read More

        എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്.

        കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന…

        Read More

        തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

        തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉല്ലാസ് നമ്പൂതിരി. ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ കെ എൽ രാധാകൃഷ്ണ ശർമ എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി…

        Read More

          എൽ ഡി എഫ് ആരോപണങ്ങൾ ബ്രഹ്‌മഗിരി പേടിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്താവും: യു ഡി എഫ് ചരിത്രവിജയം നേടും.

          കൽപ്പറ്റ: യു ഡി എഫിനെതിരെ പച്ചക്കള്ളങ്ങൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള എൽ ഡി എഫ് നീക്കത്തിന് പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് , മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു ഡി എഫിന് മദ്യവും പണവുമൊഴുക്കി വോട്ടുപിടിക്കേണ്ട ആവശ്യമില്ല. എൽ ഡി എഫിന്റെ ഇത്തരത്തിലുള്ള പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ…

          Read More

          പനമരം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

          അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയല്‍ മാങ്കാണി ബാലന്റെയും ശാരദയുടേയും മകന്‍ രതിന്‍ (24) ന്റെ മൃതദേഹമാണ് പനമരം പുഴയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ മുതല്‍ മാനന്തവാടി അഗ്‌നിശമന സേനയും പനമരം സി എച്ച് റെസ്‌ക്യു ടീമും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് സി എച്ച് റെസ്‌ക്യു ടീമംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു….

          Read More

            സോഷ്യോളജി എക്സലൻസ് അവാർഡ് സമ്മാനിച്ചു

            പനമരം : ഹയർ സെക്കൻഡറി സോഷ്യോളജി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ വയനാട് ജില്ലാ സോഷ്യോളജി അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സോണിയ മാത്യു, സുദർശൻ കെ, ഡി പ്രദീപ്കുമാർ, ലിജി ടീച്ചർ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വിവിധ സ്കൂളുകളിലെ 22 വിദ്യാർഥികളാണ് സോഷ്യോളജിക്ക് മുഴുവൻ മാർക്കും നേടിയത്.

            Read More