സന്തോഷമുള്ള മനസ്സാണ് ജീവിതത്തിന്റെ അടിസ്ഥാനം; ‘സേഫ് വിതിൻ’ പദ്ധതിക്ക് തുടക്കമായി

    lമാനന്തവാടി: ദുരന്താനന്തര പുനരധിവാസത്തിൽ മാനസികാരോഗ്യ സംരക്ഷണം ഏറെ നിർണായകമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (WSSS) കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘സേഫ് വിതിൻ’ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും സന്തോഷകരവുമായ മനസ്സാണ് എല്ലാ മനുഷ്യ ഇടപെടലുകളുടെയും അടിസ്ഥാനമെന്നും, ആന്തരിക സ്വാതന്ത്ര്യവും മാനസിക ശക്തിയും വ്യക്തി-സമൂഹ ക്ഷേമത്തിന് അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു.   വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകൾക്ക് ശേഷമുള്ള രണ്ടാംഘട്ട ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി…

    Read More

      കാളിന്ദിയിലെ കയത്തിൽ മുങ്ങിത്താഴ്ന്നു; വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ

      മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താണ വിദേശ വനിതകൾക്ക് നാട്ടുകാർ രക്ഷകരായി. പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിയും ചേർന്നാണ് ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെയാണ് ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ടത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയും വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. നീന്തലറിയാത്ത ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ബഹളം കേട്ടാണ് രക്ഷാപ്രവർത്തകർ പുഴയിലേക്ക് എടുത്തുചാടിയത്. ഇവരെ മുങ്ങാതെ…

      Read More

        ഐശ്വര്യ തമന്നയെ ആദരിച്ചു

        കമ്മന : ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ തമന്നയെ എടവക പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു പ്രസിഡന്റ് കെ വി സിജോ കക്കാട്ട് അധ്യക്ഷത വഹിച്ചു ഭാരവാഹികളായl തോമസ് കാവനാൽ, ബിനോയ് കുരിശിൽമൂട്ടിൽ, സുധി നെല്ലിക്കൽ, ഷാജി കൈരളി, തുടങ്ങിയവർ സംസാരിച്ചു

        Read More

          ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

          ബത്തേരി: ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ നിയമപരമായ വശങ്ങൾ, മൊബൈൽ അഡിക്ഷൻ, വ്യക്തി ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകി. 55 ഓളം വിദ്യാർത്ഥികൾ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുത്തു. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ എൻ. ബി ഗീത, കമ്മ്യൂണിറ്റി കൗൺസിലർമാരായ കെ.പി ബബിത, സഖി സെന്റർ അഡ്മിനിസ്ട്രേറ്റർ…

          Read More

            ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

            വയനാട്ജില്ലാ ഹോമിയോ ആശുപത്രിയും പടിഞ്ഞാറത്തറ സംസ്കാര ഗ്രന്ഥശാലയും സംയുക്തമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് ശ്രീ സേതുമാധവൻ അദ്ധ്യക്ഷനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കണ്ടിയൻ ഹാരിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഡ് മെമ്പർ നൗഷാദ്, ഡോക്ടർമാരായ സദഫ്,അമൃത എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദിവാകരൻ മാസ്റ്റർ പങ്കെടുത്തു യോഗത്തിന് സുധീർ മാസ്റ്റർ സ്വാഗതവും യുസി ഹുസൈൻ നന്ദിയും പറഞ്ഞു.

            Read More

              കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ല സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

              കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പോലീസ് സഹകരണ സംഘത്തിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണ സമ്മേളനം വയനാട് ജില്ലാ അഡീഷണൽ എസ്പി ശ്രീ എൻ ആർ ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി അധ്യക്ഷനായി. ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെഎം ശശിധരൻ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം സി കെ നൗഫൽ എന്നിവർ ആശംസകൾ…

              Read More

                ആന്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

                ചീരാൻ: വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന അക്രമാസക്ത പ്രവണതകൾക്കെതിരെ നൂൽപ്പുഴ പോലീസും ചീരാൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ആന്റി റാഗിങ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. നൂൽപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ എം ശശിധരൻ പിള്ള ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സുധാകരൻ സ്വാഗതം പറഞ്ഞു HS.HSS വിഭാഗo സ്റ്റാഫ് സെക്രട്ടറിമാരായ പി.പി ജോർജ് , മനോജ് സക്കറിയ എന്നിവർ സംസാരിച്ചു

                Read More

                  അങ്കണവാടി മുറ്റത്തുനിന്ന് കർത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചർ

                  ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ് പരിധിയിലുള്ള ക്ലബ് സെന്റർ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹയായത്.     ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ വിശിഷ്ട അതിഥികൾക്കായി ഒരുക്കിയ ഗാലറിയിൽ ഇരുന്നാണ് പ്രസീത ചടങ്ങുകൾ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ…

                  Read More

                    രാഷ്ട്രത്തിന്റെ സൗഹൃദം ചേർത്തുപിടിക്കാൻ ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

                    രാഷ്ട്രത്തിന്റെ സൗഹൃദം ചേർത്തുപിടിക്കാൻ ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ   മനുഷ്യജാലികയിൽ അണിനിരന്നത് ആയിരങ്ങൾ   കമ്പ്ലക്കാട്: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച ജില്ലാ മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു.   രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മനുഷ്യജാലിക സമസ്ത നൂറാം വാർഷികത്തിന്റെ ശ്രദ്ധേയപ്രചരണമായാണ് ഇത്തവണ ജില്ലയിൽ മനുഷ്യജാലിക സംഘടിപ്പിച്ചത്. ജാലികയുടെ മുൻ…

                    Read More

                      ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ

                      പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് പിടിയിലായത്.   മദ്യം വാങ്ങാനെത്തിയവർക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കിയ ഇയാൾ, ഇടപെടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കാപ്പ ഉൾപ്പെടെ നിരവധി അക്രമക്കേസുകളിൽ പ്രതിയാണ്. പനമരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി…

                      Read More