ഹൈവേ റോബറി; രണ്ടുപേർ കൂടി അറസ്റ്റ്

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയായ സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയും, കൈ വിലങ്ങ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയും സഹായിച്ചവരായ കൊല്ലം ചവറ, പൊന്മന പിള്ളവീട്ടിൽ പടീറ്റതിൽ വീട്ടിൽ രവീന്ദ്രൻ (64), എറണാകുളം തൃപ്പൂണിത്തറ വെളിയിൽ വീട്ടിൽ ഷിജു (51) എന്നിവരെയാണ് പോലീസ്…

Read More

പോക്സോ കേസ് : ഒളിവിൽ ആയിരുന്നു മധ്യവയസ്ക്കൻ പിടിയിൽ 

കേണിച്ചിറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിലുൾപ്പെട്ട് ഒളിവിലായിരുന്നയാളെ പിടികൂടി. നടവയൽ കയ്യാലമുക്ക് വടക്കേടത്ത് വീട്ടിൽ ജോജി ജോസഫ് (62)നെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിൽ വച്ച് കാറിൽ കയറ്റി കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ സന്തോഷ്‌, എ എസ് ഐ ദിലീപ്കുമാർ, സി പി ഓ മാരായ അജിത്ത്, ജിഷ്ണു, അമലേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്

കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022…

Read More

ബഡ്‌സ് ഒളിമ്പിയ: നൂൽപ്പുഴ ചിമിഴ് ബഡ്‌സ് സ്കൂൾ ചാമ്പ്യൻമാർ

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല കായിക മേള ബഡ്‌സ് ഒളിമ്പിയ -2025ൽ നൂൽപുഴ ചിമിഴ് ബഡ്‌സ് സ്കൂൾ ചാമ്പ്യൻമാരായി. 75 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. 65 പോയിന്റ് നേടിയ തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 56 പോയിന്റുമായി കൽപ്പറ്റ ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മിഥുൻ, ശ്രീലക്ഷ്മി ബിനീഷ് എന്നിവരും സീനിയർ വിഭാഗത്തിൽ കിരൺ, മോനിഷ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.   കൽപറ്റ…

Read More

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി 

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. ക്യാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ചീര തുടങ്ങിയ ശൈത്യകാല വിളകളാണ് സ്‌കൂളില്‍ കൃഷി ചെയ്തത്. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് ഡോ. എസ് സന്ധ്യ, സ്റ്റാഫ് സെക്രട്ടറി ഡി.കെ സിന്ധു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.എസ്…

Read More

ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്

കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022…

Read More

വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.   ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി…

Read More

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്.   എസ്‌ഐആറും തദ്ദേശ…

Read More

ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത്…

Read More

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു.   കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.   സംസ്ഥാനത്ത് മസ്തിഷ്കജ്വരം…

Read More