തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് 14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ…

Read More

കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്ര ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.

കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026 ജനുവരി ഒന്ന് മുതൽ 17 വരെയാണ് കേരളയാത്ര.ജനുവരി 5 ന് കൽപറ്റയിൽ സ്വീകരണം നൽകും. കൽപ്പറ്റ ദാറുൽഫലാഫ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ….

Read More

സംസ്കാര പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു.

പടിഞ്ഞാറത്തറ : സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് എൽ ആർ ,എസ്പി എൽ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അഞ്ചിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എല്‍.ആര്‍ ഗ്രൂപ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ റാഷിദ് വി.എ, ലത്തീഫ് പറമ്പന്‍, പ്രിമിയർ ലീഗ് ചെയര്‍മാന്‍ അഷ്റഫ് പൊട്ടേങ്ങല്‍, എം മുഹമ്മദ് ബഷീര്‍ കണ്ട്യന്‍ ഹാരിസ്, സി.ഇ ഹാരിസ്, നാസര്‍ ഓണിമല്‍ , മനോജ് പി ജോൺ,…

Read More

പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ ഫെൻസിംഗിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഷിബുവിന് ജീവൻ തിരിച്ചുകിട്ടിയത്. സ്ഥലത്തെത്തിയ വനപാലകർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.   കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനെയും കാട്ടാന…

Read More

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.   പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.   2026 മാർച്ച് 5 മുതൽ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്…

Read More

ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; 6 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ 

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ലൈജു ചാക്കോ, പി.റ്റി സന്തോഷം, ഇ.വി.ജയൻ സി.കെ.ജിതേഷ് എന്നിവർ സംസാരിച്ചു. ബെൻസി ജേക്കബ്, സിനിഷ് ജോസഫ്,…

Read More

ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു

ടീം പിച്ചാത്തി മുക്ക് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു… വയനാട് ജില്ലയിലെ പ്രമുഖ ക്ലബ്‌ കളെ അണിനിരത്തി കൊണ്ട് ടീം പിച്ചാത്തി മുക്ക് 4 മെൻസ് വോളീബാൾ ടൂർണമെന്റ് സങ്കടിപ്പിച്ചു 8 ടീമുകൾ അണിനിരണ മത്സരത്തിൽ വോളീ ബ്രദർസ് വാളാട് വിന്നേഴ്സും ചായിമ്മൽ പള്ളിയറ റണ്ണേഴ്സും ആയി

Read More

ക്യാമറ മോഷ്ടിക്കും; വിൽക്കുന്ന കടയിൽ തന്നെ വീണ്ടും കക്കാൻ കേറും; മറ്റൊരു ക്യാമറ കുടുക്കി

തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കവർച്ച നടന്നു. മുന്തിയ ഇനം കാമറകൾ വിൽക്കുന്ന കട. പതിനാലു ലക്ഷം രൂപയുടെ ക്യാമറകൾ നഷ്‌ടപ്പെട്ടു. കടയുടമ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനോട് പരാതി ബോധിപ്പിച്ചു. ക്യാമറ കള്ളനെ പിടിക്കാനുള്ള ദൗത്യം തൃശൂർ എ.സി.പി. കെ.ജി.സുരേഷിനെ ഏൽപിച്ചു. സി.സി.ടി.വി. കാമറ പരിശോധിച്ചപ്പോൾ ഒരു കുട മാത്രം കാണാനുണ്ട്. കുട ചൂടിയ കള്ളനെ എങ്ങനെ പിടിക്കും. കേരള പൊലീസിനോടാണോ കളി.   കള്ളൻ എപ്പോഴെങ്കിലും ഒരിക്കൽ കുട…

Read More