തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കുള്ള പരിശീലനം

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഓഫീസര്‍ 01 എന്നിവര്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ 30 ന് നടക്കും. മാനന്തവാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ 31 ന് നടക്കും.കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുളളവര്‍ക്കുള്ള പരിശീലനം നവംബര്‍ 1 നും നടക്കും. സുല്‍ത്താന്‍ ബത്തേരി ഡയറ്റ്, ഗവ.സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍. പരിശീലനത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലനം തുടങ്ങുന്നതിന് 15 മിനുറ്റ് മുമ്പ്…

Read More

പരിശീലനം നല്‍കി

കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റസ് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടി നാഷ്ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ പി.ആര്‍ സജിര്‍ വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ….

Read More

    വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

    കൽപ്പറ്റ: ചിക്കാഗോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുശേരിക്കടവ് പള്ളിയിലെ ഇടവകാംഗത്തിന് നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം മാർച്ച് എട്ട് ഞായറാഴ്ച നടക്കുമെന്ന് ചിക്കാഗോ പള്ളി വികാരി സ്ക്കറിയ തെലാപ്പിള്ളിൽ കോർഎപ്പിസ്ക്കോപ്പ, പള്ളി വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്,  ട്രസ്റ്റി ജോർജ്ജ് തോമസ്, സെക്രട്ടറി ജോ ജോയ് വർഗിസ് എന്നിവർ അറിയിച്ചു. . മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോ ർ സ്തേഫാനോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വും ഫാ. ബാബു നീറ്റുംകര…

    Read More

    കരാറുകാരൻ തറകെട്ടി മുങ്ങി; എട്ട് വർഷമായിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ഗോത്ര കുടുംബം

    സുൽത്താൻ ബത്തേരി: ഗോത്ര ഊരുകളിൽ വിവിധ പദ്ധതികളിലായി അനുവദിക്കുന്ന വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്നത് ഗോത്ര കുടുംബങ്ങൾക്ക് വലിയ ദുരിതമാകുന്നു. നൂൽപ്പഴ ഓടപ്പള്ളം കാട്ടുനായ്ക്ക ഊരിലെ വിധവയായ മാതിയും മക്കളും അടച്ചുറപ്പുള്ള ഒരു വീടിനായി അധികൃതരുടെ മുന്നിൽ അപേക്ഷയുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ തറകെട്ടി മുങ്ങിയതോടെ ഈ കുടുംബം പ്ലാസ്റ്റിക് ഷീറ്റുകെട്ടിയ ഒറ്റമുറി കൂരയിലാണ് ദുരിതജീവിതം നയിക്കുന്നത്.   കാലപ്പഴക്കം കാരണം താമസിക്കാൻ കഴിയാതായ പഴയ വീടിന് പകരമായി പഞ്ചായത്തിൽ…

    Read More

    ആവേശം തീർത്ത് ബഡ്‌സ് കായികമേള

    വെള്ളമുണ്ട: സന്തോഷം ആവേശം തീർത്ത സ്പോർട്സ് മീറ്റിൽ അൽ കറാമ ഭിന്നശേഷി വിദ്യാർത്ഥികൾ അതിജീവനത്തിന്‍റെ കായിക പ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ കാഴ്ചകാർക്ക് ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. അൽ കറാമ ബഡ്‌സ് സ്കൂൾ ഭിന്നശേഷി കുട്ടികളുടെ കായിക മേള വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ആലൻ, അബ്ദുൾ റഷീദ്, ചാൻസിലേഴ്സ് ക്ലബ് പ്ലെയർ സാലി എ, മരിയ കെ എന്നിവർ സംസാരിച്ചു….

    Read More

    ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴക്ക്

    മേപ്പാടി : കാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തംപാറ സ്വദേശി ജമാലിൻ്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. ഇന്നുരാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേപ്പാടിയിലും പരിസരത്തും കാട്ടാന ശല്യം അധികരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കാപ്പംകൊല്ലി പുഴമൂല സുരേഷിന്റെ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. ചെമ്പ്ര വനമേഖലയില്‍ നിന്നാണ് ആനയെത്തിയത്.

    Read More

    79-ാം സ്വാതന്ത്ര്യദിനം: വെള്ളമുണ്ടയിൽ വിപുലമായി ആഘോഷിച്ചു.

    വെള്ളമുണ്ട: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ കെ.കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ ആമുഖപ്രസംഗം നടത്തി. മുൻ എച്ച്‌. എം സി. ജ്യോതി ടീച്ചർ, പി…

    Read More

    സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

    തരുവണ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി…

    Read More

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം 65 കാരന്‍ അറസ്റ്റില്‍

    മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ചിറക്കര സ്വദേശി അപ്പുകുട്ടന്‍ (65)എന്നയാളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജു കെ. എം. ന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. തുടര്‍ന്ന് പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.എസ് ഐ വിജയലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി ജോര്‍ജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More

      ഡിവൈഎഫ്ഐ സ്കൂൾ പരിസരം ശുചീകരണം നടത്തി.

      വൈത്തിരി: വൈത്തിരി വേനൽ അവധിക്ക് ശേഷം ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ വൈത്തിരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി എൽ പി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ബ്ലോക്ക് സെക്രട്ടറി സഖാവ് ഹരിശങ്കർ, വിജേഷ് ചന്ദ്രൻ, പി കെ അസീസ്,നവാസ്, വൈശാഖ്,ഫായിസ്, ഷിബിലി,നാഫി തുടങ്ങിയവർ നേതൃത്വം നൽകി

      Read More