യൂത്ത് കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മക്കിയാട്:വയനാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ചും മാനന്തവാടി പഞ്ചാരകൊല്ലിയിൽ രാധ എന്ന ആദിവാസി സഹോദരിയെ കടുവ പിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചും നിരന്തരമായി വന്യജീവികൾ ആക്രമിക്കപ്പെടുമ്പോഴും സർക്കാരിന്റെയും വനവകുപ്പിന്റെയും പുറം തിരിഞ്ഞു നിൽക്കുന്ന നയത്തിന് എതിരെയും തൊണ്ടർനാട് മണ്ഡലം പന്ത്രണ്ടാം മൈൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.മനുഷ്യന് ജീവന് പുല്ല് വിലയാണെന്നും വന്യമൃഗ അക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ ഇരു സർക്കാരുകളും പൂർണ പരാചയമാണെന്നും പ്രതിഷേധ സമരം ഉത്ഘാടനം…

Read More

ജില്ലാ സ്കൂൾ ഗെയിംസ്; ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് ചാമ്പ്യന്മാർ

മാനന്തവാടി: ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മാനന്തവാടിയിൽ വെച്ചു നടന്ന മത്സരത്തിൽ 6 ഗോൾഡ്, 7 സിൽവർ മെഡലുകൾ കരസ്ഥമാക്കിയാണ് ഡബ്ല്യുഎംഒ വിദ്യാർത്ഥികൾ ഒന്നാമതെത്തിയത്. ഷമീർ മേപ്പാടിയുടെ കീഴിലാണ് പരിശീലനം.

Read More

    സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ

    സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങും: എസ്എഫ്ഐ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ. യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്നും എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ശിവ പ്രസാദ്, പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.   2026-27 അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം….

    Read More

    കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

    കല്‍പറ്റ: കേരള സഹകരണ പെന്‍ഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വയനാട് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഡി.എ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്‍ഷന്‍ കേരള ബാങ്കിലൂടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ബാലകൃഷ്ണന്‍, ടി.കെ…

    Read More

    ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ…

    Read More

    ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം: എസ്.ഡി.പി.ഐ.

    ജില്ലയിലെ വന്യമൃഗശല്യം, ശാശ്വത പരിഹാരം കാണണം. എസ്.ഡി.പി.ഐ. കൽപ്പറ്റ:- ജില്ലയില് വന്യമൃഗ ആക്രമണങ്ങളും ജീവഹാനിയും തുടര്ക്ക ഥയാവുന്നത് ആശങ്കാജനകമാണെന്നും വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി ക്ഷീര കര്ഷയകനായ മരോട്ടിതറപ്പിൽ പ്രജീഷ്(36)പശുവിന് പുല്ലുവെട്ടുന്നതിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പും കന്നുകാലികൾ ഇവിടെ ആക്രമിക്കപ്പെടുകയും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ആറ് വർഷം മുമ്പ്…

    Read More

    പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

    പനമരം: പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഷിജു എം. ജോയി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലേയും കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫിസ് ടൗണിൽ കേരള ബാങ്കിന് എതിർവശത്താണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ നിക്ഷേപത്തിന്റെ ഉദ്ഘാടനം സ്വീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിർവഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ മാനന്തവാടി ചെയർമാൻ എ. ജോണി, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശാന്ത,…

    Read More

    ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

    മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, എ. എസ്. ഐ വി.എം സബിത, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത, പൂർവ വിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡൻ്റ് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ,…

    Read More

    സ്വച്ഛതാ ഹി സേവ ശുചിത്വ ഭാരത യജ്ഞത്തിന് ജില്ലയിൽ തുടക്കമായി

    കൽപറ്റ:ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ കർമ്മ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന തീവ്ര ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. മാലിന്യമുക്ത- ഹരിതാഭമായ നവകേരള സൃഷ്ടിക്ക് ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്തത് പ്രസിഡന്റ് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് വിമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയ്ക്ക് പ്രത്യേക പരിഗണന…

    Read More

      ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

      മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവഹിച്ചു. നഗരസഭ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ എൻ ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ് പി , പ്രധാന അധ്യാപിക സുജ എംകെ , പി ടി എ…

      Read More