ഹെക്കി ബണക്ക്; വയനാട് പക്ഷി മേള നവംബർ 14, 15,16 കൽപ്പറ്റയിൽ

കൽപ്പറ്റ: കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം 2025 നവംബർ 14, 15, 16 ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുളിയാർമല, കൽപ്പറ്റ, വയനാട്     പുളിയാർമല ‘ഹെക്കി ബണക്ക്’ വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു   കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ്…

Read More

വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം

വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം   മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു   കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭ തുടക്കം. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വിശിഷ്ട അതിഥിയായ മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയും മന്ത്രിയും…

Read More

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

കൽപ്പറ്റ : ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. ഇന്ന് (നവംബർ 9) രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബർ 16ന് ഫിസിക്സ്, ബയോളജി പരീക്ഷകളും നവംബർ 17ന് ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബർ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.

Read More

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

കൽപ്പറ്റ: 45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ സെയിൽസ്‍മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏൽപ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കൾക്കുള്ള തുല്യതാ പരീക്ഷയിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിൽ അൽപം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ…

Read More

രാഷ്ട്രീയ ജനതാദൾ  ‘തദ്ദേശ മുന്നൊരുക്കം’ സംഘടിപ്പിച്ചു

എടവക: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തദ്ദേശ മുന്നൊരുക്കം’ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ അസീസ് കെ, ജോസ് പി,സുകുമാരൻ കെ, റെജി ചൂട്ടകടവ്, രാജീവൻ പി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.   വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ആൻസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ്…

Read More

കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതി പിടിയിൽ

വരയാൽ: ചിറക്കര തവിഞ്ഞാൽ എസ്റ്റേറ്റ് – സർക്കാർ വനത്തിൽ അനധികൃതമായി പ്രവേശിച്ച് കൂരമാനിനെ വെടിവെച്ച കേസിൽ ഒളിവിലാരുന്ന പ്രതിയെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ പിടികൂടി. കൃഷ്ണകുമാർ S/o കീരൻ പാലോട്ട് പുത്തൻമറ്റത്തിൽ – നെയാണ് വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.വി. രാജഗോപാലനും സംഘവും പിടികൂടി. 2025 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് രണ്ട് പ്രതികളെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു.

Read More

മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്റെ പ്രതിമ തകർത്ത നടപടിയിൽ കോൺഗ്രസ് പ്രതിഷേധം

കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ആർ ശങ്കറിന്റെ പ്രതിമ തകർത്ത തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി നജീബ്‌ കരണി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി സിദ്ധിഖ്‌ എം എൽ എ, കെപിസിസി മെമ്പർ പി പി ആലി, ബിനു തോമസ്,ഗിരീഷ്…

Read More

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്.   മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ വിവാഹത്തട്ടിപ്പ് കേസുകളും നിലവിലുണ്ട്.   ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അഞ്ചാം മൈൽ മൊക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. മാനന്തവാടി ഇൻസ്പെക്ടർ പി. റഫീഖിന്റെ നിർദേശപ്രകാരം എസ്ഐ പവനൻ, എസ്സിപിഒ സെൽവൻ, സിപിഒമാരായ ജാഫർ,…

Read More

കാട് വെട്ടി യാത്രികർക്ക് കാഴ്ചയൊരുക്കി കാക്കിക്കൂട്ടം; ഇത് കേണിച്ചിറ പോലീസിന്റെ മാതൃക

കേണിച്ചിറ: വെള്ളിയാഴ്ച്ച രാവിലെ കത്തിയുമായി റോഡിലിറങ്ങിയ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് നാട്ടുകാർ ആദ്യമൊന്നമ്പരന്നു. നിരന്ന് നിന്ന് റോഡിനിരുവശങ്ങളിൽ പടർന്നുകിടന്ന കാടുകളും പടർപ്പുകളുമെല്ലാം വെട്ടിനീക്കാൻ ആരംഭിച്ചപ്പോൾ അമ്പരപ്പ് പ്രശംസയിലേക്ക് മാറി.   കേണിച്ചിറ പോലീസ് സ്റ്റേഷൻ മുതൽ കേണിച്ചിറ ടൌൺ വരെയുള്ള റോഡിലെ ഇരു വശങ്ങളിലും പടർന്നു പന്തലിച്ച് കാൽ നട യാത്രക്കാർക്കും മറ്റും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വളർന്ന കാടുകളും പടർപ്പുകളുമാണ് വെട്ടി മാറ്റിയാണ് പോലീസ് മാതൃകയായത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രാജീവ്‌…

Read More