അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ വയോധിക അവശനിലയിലായിരുന്നു. ഉടൻ ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാലും പ്രതികരണമില്ലാത്തതിനാലും അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മേപ്പാടി പോലീസ് സംഘം സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിക്കുകയും മറ്റും ചെയ്തിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പോലീസ്…
