യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക: ടി.നാസർ

തലപ്പുഴ:അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും അഴിമതിയില്ലാത്ത വികസനം ഉറപ്പാക്കുന്നതിനും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം പാർട്ടി നിർണായക ശക്തിയായി മാറും. തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണ സമിതികളിൽ പരസ്പരം കയ്യാങ്കളി നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കാപട്യം അവസാനിപ്പിക്കാൻ പ്രബുദ്ധരായ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥികളെ പിന്തുണക്കണമെന്നും വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം…

Read More

വാഹനാപകടത്തിൽ യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, 24, വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ലോറി ഇടിച്ചതായിരുന്നു അപകടകാരണം. ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന…

Read More

സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം; ശിൽപശാല സംഘടിപ്പിച്ചു

കൽപ്പറ്റ : സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സമിതി അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ഭാവി നയ രൂപീകരണത്തിന് പൊതുജന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് സമഗ്ര പഠന റിപ്പോർട്ട് തയ്യാറാക്കും. ശിൽപശാലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് എളമൺ, നവകേരളം കോ-ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, സിറ്റിസൺ…

Read More

വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണ പ്രവൃത്തി പട്ടികജാതി – പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വള്ളിയൂർകാവ് പാലത്തോടൊപ്പം വള്ളിയൂർക്കാവ്-കമ്മന-കുരിശുങ്കൽ റോഡ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും ഇതോടെ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാവും. മാനന്തവാടിയിൽ തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ വളിയൂർകാവ് ബൈപാസ് റോഡ് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം…

Read More

കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണോത്തുമല : കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകൾ വിനിയോഗിച്ച് ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു. ടി. കെ പുഷ്പൻ അധ്യക്ഷനായ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ ബാബു, വി.ആർ വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവര്‍‍ പങ്കെടുത്തു.

Read More

ഭരണഭാഷ വാരാചരണം സമാപിച്ചു

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.സി അശോകൻ മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഇൻചാർജ് പി ഷാജിത, എം.കെ രാജേന്ദ്രൻ, വി.പി അബ്ദുൽ സലിം, എ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച…

Read More

പുത്തരി മഹോത്സവം ആഘോഷിച്ചു 

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ ലാബിലെ കൃഷി ഓഫീസർ ശരണ്യ എം ക്ഷേത്ര സന്നിധിയിൽ പൊതുജനങ്ങൾക്കായി കാർഷിക വിജ്ഞാന ക്ലാസ് നടത്തുകയുണ്ടായി. തുടർന്ന് പ്രദേശത്തെ മികച്ച കർഷകനായി എം അപ്പു നായർ മികച്ച ക്ഷീരകർഷകയായ ബിന്ദു സുകുമാരൻ എന്നിവരെ കൃഷി ഓഫീസർ ശരണ്യ പൊന്നാട അണിയിച്ച് ആദരിച്ചു….

Read More

വയോജനങ്ങൾക്ക് തരിയോടിന്റെ കരുതൽ, സ്നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു.

കാവുംമന്ദം: ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തിൽ ആരംഭിച്ച വയോജന ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പകൽ സമയങ്ങളിൽ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും…

Read More

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പടിഞ്ഞാറത്തറ :വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ മദ്യവുമായി ഇയാൾ പിടിയിലാവുന്നത്. 500 എം.എൽ കൊള്ളുന്ന 22 ബോട്ടിലുകൾ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.കെ മിനമോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More