ദേശീയ സിവിൽ സർവീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മിഥുൻ വലിയവീട്ടിൽ

കൽപ്പറ്റ:- തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച മേപ്പാടി സ്വദേശിയെ മിഥുൻ വലിയവീട്ടിൽ. ഇനിവരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയവീട്ടിൽ കേരളത്തിനുവേണ്ടി കളിക്കും. അദ്ദേഹത്തെ ഈ വരുന്ന വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Read More

ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Read More

സുഗന്ധഗിരി യു.പി സ്കൂൾ ക്ലാസുകളിലെല്ലാം ശാസ്ത്രമാസിക നൽകി അദ്ധ്യാപകർ മാതൃകയാകുന്നു

വൈത്തിരി : കുട്ടികളുടെ ശാസ്ത്രബോധം വളർത്താൻ അവരുടെ പ്രിയപ്പെട്ട ശാസ്ത്രമാസിക യുറീക്കഎല്ലാ ക്ലാസുകളിലും എത്തിച്ച് മാതൃകയാകുകയാണ് സുഗന്ധഗിരി ഗവ: യു.പി സ്കൂളിലെഅദ്ധ്യാപകർ. ജില്ലാ സ്കൂൾ കലോത്സവത്തിലും ഇതര പഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധം വളർത്താനും, പഠനം രസകരമാക്കാനും ഉള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഹെഡ് മാസ്റ്റർ ടി.കെ അബ്ബാസിൻ്റെ നേതൃത്വത്തിൽ സ്കൂൾ ജീവനക്കാർ വാർഷിക വരിസംഖ്യ നൽകി കൊണ്ട് എല്ലാ ക്ലാസുകളിലും യുറീക്ക എത്തിക്കാൻ തീരുമാനിച്ചത് വിതരണോത്ഘാടനം ക്ലാസ് പ്രതിനിധികൾക്ക് മാസിക നൽകികൊണ്ട്…

Read More

ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

Read More

ജമാഅത്തെ ഇസ്ലാമി: ടി.പി യൂനുസ് ജില്ല പ്രസിഡൻ്റ്, ഒ. അഷ്റഫ് ജന. സെക്രട്ടറി

കൽപ്പറ്റ: സങ്കുചിത ദേശീയതയുടെ പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ് എന്ന് ജമാഅത്തെ ഇസ് ലാമി ജില്ലാ സമിതി വിലയിരുത്തി. ആൾക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ അഷ്റഫിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് കൽപ്പറ്റയിൽ നടന്ന ജില്ലാ സമിതി തെരഞ്ഞെടുപ്പ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടായി ടി.പി യൂനുസ്, ജനറൽ സെക്രട്ടറിയായി ഒ.അഷ്റഫ്, വൈസ് പ്രസിഡണ്ടായി സി.കെ സമീർ, സെക്രട്ടറിമാരായി അബൂബക്കർ എം.പി, അബ്ദുൽ ജലീൽ എന്നിവരെ തെരഞ്ഞുത്തു. ആബിദലി.കെ.എം (മസ്ജിദ് കൗൺസിൽ, ഖുർആൻ…

Read More

    ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു.

    കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീക്ക് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പതാക ഉയർത്തൽ സമസ്ത മുശാവറ അംഗവും പ്രഗല്ഭ പണ്ഡിതനുമായ വി. മൂസക്കോയ ഉസ്താദ് നിർവഹിച്ചു. സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ…

    Read More

    എസ്‌ഡിപിഐ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു

    മാനന്തവാടി:ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പരിധിയിയിലെ വിവിധ ബ്രാഞ്ചുകളിൽ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്രന്വേഷണം നടത്തണമെന്നും ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവർ പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ…

    Read More

      റോഡ് ഉദ്ഘാടനം ചെയ്തു

      മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റി അമ്പുകുത്തി 6 ഡിവിഷനിലെ വിൻസെന്റ്ഗിരി -ചെറ്റവയൽ -ചെന്നലായി റോഡ് ഉത്ഘാടനം ഡിവിഷൻ കൗൺസിലറും പൊതു മരാമത്ത് സ്റ്റാന്റിങ് ചെയർമാൻ കൂടിയായ പി വി എസ് മൂസ്സ ഉത്ഘാടനം ചെയ്തു കൗൺസിലർ പി എം ബെന്നി അദ്ധ്യക്ഷം വഹിച്ചു മൈസൂർ -തോൽപ്പെട്ടി -ബാവലി ഭാഗത്തു വരുന്ന വണ്ടികൾ കണ്ണൂർ എയർപോർട്ട് – തലശ്ശേരി -കൊട്ടിയൂർ അമ്പലം എന്നിവടങ്ങളിലേക്ക് ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ 45 ലക്ഷം രൂപയുടെ സൈഡ് കെട്ട് നടന്നു…

      Read More

        വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

        കൽപ്പറ്റ: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം. മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്‌വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.   ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍ നിന്നും പത…

        Read More

        പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക്‌ തുടക്കം കുറിച്ചു: എം എസ് എഫ്

          കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എം എസ് എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട്. ബിപി. ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ. നിജാദ്. മാലിക്ക്. സയാൻ. യൂസഫ്. ശാമിൽ. യാസീൻ. ലബീബ്. ഹാറൂൺ.

        Read More