കടമാൻതോട് പദ്ധതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിൽ അവലോകനം നടത്തി

    പുൽപ്പള്ളി: കടമാൻതോട് പദ്ധതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിൽ അവലോകനം നടത്തി . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ ചേലൂരിൽ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ചേലൂർ കവലയിൽ വെച്ച് കടമാൻതോട് പദ്ധതി പരിഷത്ത് കാഴ്ച്ചപ്പാട്, പരിഷത്ത് ജില്ല കമ്മറ്റി അംഗം എം.എം ടോമി മാസ്റ്റർ അവതരിപ്പിച്ചു. പി സി മാത്യു,പി യു മർക്കോസ് സിറിയക് സെബാസ്റ്റ്യൻ, കെ കൃഷ്ണൻകുട്ടി, ജോസഫ് സി എം , എൻ എം മത്തച്ചൻ, ഭാസി മാസ്റ്റർ പങ്കെടുത്തു….

    Read More

      ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി. പി.ഐ. ലോക്കൽ സെക്രട്ടറിയുടെ കുടുംബം

      കൽപ്പറ്റ.: മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി . ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ മൈക്രോ പ്ലാന്‍ ഗുണഭോക്തൃ പട്ടികയിലും ഇടം കിട്ടിയില്ല. റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ. പാര്‍ട്ടിയുടെ വെള്ളാര്‍മല ലോക്കല്‍ സെക്രട്ടറി പ്രശാന്ത് ചാമക്കാട്ടിനും കുടുംബത്തിനുമാണ് ദുരനുഭവം. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് താനും കുടുംബവും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനു കാരണമെന്നു പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു…..

      Read More

        അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു

        കേരള കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന് സമാപിച്ചത്. സമാപന സമ്മേളനം സുൽത്താൻബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂപൊലി ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന പുഷ്പമേളയായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ മേളയെ കൂടുതൽ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയർത്തണമെന്നും, മേളയ്ക്ക് ശേഷവും ഉദ്യാനത്തിലെ വൈകുന്നേര പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതിന്…

        Read More

          വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി; 500-ഓളം കുടുംബങ്ങൾ ആശങ്കയിൽ, അധികൃതർ മൗനം വെടിയണം: എസ്ഡിപിഐ

          മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 1,2 ഡിവിഷനുകളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി മൂലം അഞ്ഞൂറോളം കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഈ വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മണിയൻകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 72 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പിലാക്കാവ് ടൗണിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 500-ഓളം കുടുംബങ്ങളെ ഈ പദ്ധതി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമായിട്ടും കൃത്യമായ…

          Read More

            ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

            ബത്തേരി: വാഹനാപകടം ഒരാൾ മരിച്ചു. ദേശീയപാത 766ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) മരിച്ചത്. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

            Read More

              ജനപ്രതിനിധികളെ ആദരിച്ചു.

              മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബിഷപ്പ് ഹൗസ് വാർഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് പിതാവിന്റെ നേതൃത്വത്തിൽ മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ഭദ്രാസന കൗൺസിൽ യോഗത്തിലായിരുന്നു ആദരം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ജോയിന്റ് സെക്രട്ടറി ബേബി വാളങ്കോട്ട്…

              Read More

                ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു

                മാനന്തവാടി : കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ് ഒരുക്കുന്നു. വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന അപൂർവ സംരംഭത്തിന് വേദിയാകുകയാണ് ജില്ല. ജനുവരി 18 ന് മാനന്തവാടി പാരിസൺ ടീ എസ്റ്റേറ്റിൽ നടത്തുന്ന ഓഫ്-റോഡ് ചലഞ്ച്, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. സാഹസികതയെ സാമൂഹിക- പരിസ്ഥിതി സംരക്ഷണവുമായി കൂട്ടിച്ചേർത്ത് സ്ത്രീ…

                Read More

                  സന്തോഷ് ട്രോഫി ഫുട്ബോൾ, ഷാജി പാറക്കണ്ടി കേരള ടീം മാനേജർ

                  കൽപ്പറ്റ: ആസാമിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ കേരള ടീം മാനേജർ ആയി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടിയെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി കൂടിയായ ഷാജി, 2008 മുതൽ സിവിൽ സർവീസ് ഫുട്ബോൾ കേരള ടീം അംഗമാണ്. സബ് ജൂനിയർ മുതൽ എല്ലാതലങ്ങളിലും ജില്ലയുടെ താരമായും ക്യാപ്റ്റനായും കളിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് മൂലങ്കാവിലെ കായിക അധ്യാപകനായ ഷാജി, കാവുംമന്ദം പരേതനായ പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ. മക്കൾ…

                  Read More

                    പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

                    തരുവണ : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പാലിയേറ്റീവ് പ്രവർത്തകർ പാലിയേറ്റീവ് സന്ദേശ റാലി നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലാം.പി.കെ. ഉദ്ഘാടനം ചെയ്തു.സാബു പി ആൻറണി, എകരത്ത്മൊയ്തുഹാജി,സി.ബി.മജീദ് ഇബ്രാഹിംവെട്ടൻ,കെ.കെ.ചന്ദ്രശേഖരൻ,ജയരാജൻ തുടങ്ങിയവർ സംസാരിച്ചു

                    Read More

                      ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

                      കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ ജി ഒ യു) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി സഫ് വാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ടി ജെ ഐസക് മുഖ്യപ്രഭാഷണം നടത്തി….

                      Read More