വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നു ശിലാസ്ഥാപനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമെന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കെട്ടിട ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. ആരോഗ്യമേഖലയിൽ മികച്ച ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു പറഞ്ഞു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം നിലവിൽ പരിമിതമായ ഭൗതിക സാഹചര്യത്തിൽ വാടക കെട്ടിടത്തിലാണ് പ്രവൃത്തിച്ചുവരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആധുനിക…
