കാന്റീൻ കാറ്ററിംഗ് മേഖലയിൽ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം സമാപിച്ചു.

സൂക്ഷ്മ സംരഭം ആരംഭിക്കാൻ താല്പര്യമുള്ള സുൽത്താൻബത്തേരി ബ്ലോക്കിലെ വിവിധ സിഡിഎസ് കളിൽ നിന്നും തിരഞ്ഞെടുത്ത 34 കുടുംബശ്രീ വനിതകൾക്കാണ് കാൻറീൻ കാറ്ററിങ് മേഖലയിൽ പരിശീലനം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ല ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഐഫ്രം ഏജൻസി ആണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നുസ്രത്ത് നിർവഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യപ്രഭാഷണം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി…

Read More

    പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ മിന്താരയെ ആദരിച്ചു

    മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയ മിന്താരയെ ബിജെപി പെരുവക ബൂത്ത് കമ്മിറ്റി ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയായ മിന്താരയെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന ബിജെപി നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ. രാജീവന്റെയും രാജലക്ഷ്മിയുടെയും മകളാണ് മിന്താര. ചടങ്ങിൽ പെരുവക ബൂത്ത് പ്രസിഡന്റ് ശശി പെരുവക, ദേവദാസ്, സുന്ദരൻ. തുടങ്ങിയവർ പങ്കെടുത്തു. മിന്താരയുടെ തിളക്കമാർന്ന വിജയത്തെ നേതാക്കൾ…

    Read More

    സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി.

    മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില…

    Read More

    വയനാട്ടിൽ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

    കാവുമന്ദം: കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലും കണ്ടെത്തി. ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിലാണ് ഒച്ചിനെ കണ്ടെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രസാദന്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി,സംസ്ഥാന…

    Read More

    എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത് കൺവൻഷൻ നടത്തി

    വെള്ളമുണ്ട: എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 22ന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ റാലി വിജയിപ്പിക്കാൻ എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എ ജോണി, സി. ജി പ്രത്യുഷ്,എം. മുരളീധരൻ (സി. പി. ഐ. എം) കെ. പി രാജൻ, നിസാർ കെ. കെ (സി. പി. ഐ), പുത്തൂർ ഉമ്മർ (ആർ. ജെ. ഡി…

    Read More

      കാത്തിരിപ്പിന് വിരാമം; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആഴ്ചയിൽ 5 ദിവസവും ടെസ്റ്റ്

      തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.   പുതിയ പരിഷ്കാരം അനുസരിച്ച് 50…

      Read More

        ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

        കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ പത്രം (NOC) നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.   കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (Special Assistance to States for Capital Investment) പദ്ധതിയിൽ നിന്ന് ദുരന്ത നിവാരണ വകുപ്പിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം….

        Read More

          കുടുംബശ്രീ ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

          മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.   പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്….

          Read More

            ജേഴ്സി കൈമാറി.

            പനമരം : പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷം ഗെയിംസ് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ ആവശ്യമായ ജേഴ്സി കൈമാറി. തൈക്കുടം ഹോളിഡേയ്സ് മാനേജർ ശരത്ത്ലാൽ സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാറിനാണ് ജഴ്സി കൈമാറിയത് .ചടങ്ങിൽ ഷീജജയിംസ് .നവാസ് T തുടങ്ങിയവർ പങ്കെടുത്തു.

            Read More

            രാസവളത്തിന്റെ വില വർധന; കേരള കർഷകസംഘം ധർണ നടത്തി.

              കൽപറ്റ: രാസവളത്തിന്റെ വില വർധനവിൽ പ്രതിഷേധിച്ചും രൂക്ഷമായ രാസവള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കേരള കർഷകസംഘം ധർണ നടത്തി. കേന്ദ്ര സർക്കാർ രാസവളത്തിന് കുത്തനെ വില കൂട്ടിയതോടെ നെല്ലു മുതൽ പച്ചക്കറി വരെയുള്ള എല്ലാവിധ നിത്യോപയോഗ വിളകളുടെയും കൃഷി ചെലവ് വർധിക്കുകയാണ്. വന്യമൃഗ ശല്യത്താലും കാലാവസ്ഥ വ്യതിയാനത്താലും പൊറുതിമുട്ടുന്ന കർഷകരുടെ മേലുള്ള ഇടിത്തീയാണ് രാസവളത്തിന്റെ അനിയന്ത്രിതമായ വില വർധന. സാധാരണ കർഷകരുടെ ദൈനംദിന വളങ്ങൾ ആയ ഡിഎപി, എൻ…

            Read More