ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് സജ്ജമായി ജില്ല: പതിനായിരം പേര്‍ പങ്കെടുക്കമെന്ന് ജില്ലാ കളക്ടര്‍

    കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി…

    Read More

      വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി

      കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു. പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു.

      Read More

        വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു.

        വയനാട് ബൈസിക്കിൾ ചാലഞ്ച് നാലാമത് എഡിഷൻ ആവേശകരമായ സമാപിച്ചു. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചാലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചാലഞ്ച് ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആയാണ് അറിയപ്പെടുന്നത്. ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ…

        Read More

          കുടുംബശ്രീ ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

          മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.   പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്….

          Read More

            കെ.എം.എം. ഗവ. ഐ.ടി.ഐ യിൽ “ജീവിതമാണ് ലഹരി” വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു.

            കൽപ്പറ്റ: പുളിയാർമല കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിൽ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റിയും സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയും ഒരുമിച്ച് ലോക എയ്ഡ്സ് ദിന പരിപാടിയുടെ ഭാഗമായി “ജീവിതമാണ് ലഹരി” സെമിനാർ സംഘടിപ്പിച്ചു. സീനിയർ ഇൻസ്ട്രക്ടർ വി.കെ. ഭാസ്കരൻ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൾ എസ്.എൻ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “ജീവിതമാണ് ലഹരി ” സെമിനാർ നയിച്ചു. *”മയക്കുമരുന്ന് ഒഴിവാക്കാനും എയ്ഡ്സിനെതിരെ പ്രതിരോധം തീർക്കാനും ആഹ്വാനം ചെയ്തു*”…

            Read More

              ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

              തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനവും ക്ഷേമവും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസ്സമെന്ന നിലപാടാണ് ധനവകുപ്പ് ആവർത്തിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും ജനക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പരിഗണന നൽകാൻ സർക്കാർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.   സർക്കാർ ജീവനക്കാർ ശമ്പള…

              Read More

                ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം

                പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബ്’. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്. സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ…

                Read More

                പുനരധിവാസം: തൊഴിലുറപ്പ് പദ്ധതിയില്‍ 27.52 കോടിയുടെ പ്രവൃത്തിക്ക് അനുമതി

                കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതി. 295 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 293 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.സി മജീദ് അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 ഡ്രൈനേജ്, 18 കള്‍വര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടിയുടെ…

                Read More

                  ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല, റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും

                  ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി.   തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി…

                  Read More

                  ബാലവേദി ഉപസമിതി മാഗസിൻ കവർപേജ് പ്രകാശനം ചെയ്തു.

                  മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കിളിവാതിൽ എന്ന ബാലവേദി ദ്വൈമാസികയുടെ കവർപേജ് പ്രകാശനം മീനങ്ങാടി സുധിക്കവലയിൽ വെച്ച് പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി രാമകൃഷ്ണൻ, ബാലവേദി ഉപസമിതി ജില്ലാ കൺവീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറിവി മനോജ് കുമാർ, ബാലവേദി ഉപസമിതി സംസ്ഥാന കൺവീനർ അഭിജിത്ത് കെ എ, കേന്ദ്ര നിർവാഹക സമിതി അംഗം…

                  Read More