മേപ്പാടി ഭക്ഷ്യവിഷബാധ റോഡ് ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി

കൽപ്പറ്റ : ദുന്തബാധിതർക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്…

Read More

    എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു

    വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    Read More

    വിജയാഘോഷ റാലി സംഘടിപ്പിച്ചു

    തലപ്പുഴ: മാനന്തവാടി ഉപജില്ലയിലെ വിവിധ മേളകളിൽ മികച്ച വിജയം നേടിയ തലപ്പുഴ ഗവ.യുപി സ്കൂകൂൾ വിജയാഘോഷ റാലി നടത്തി. ശാസ്ത്രോത്സവത്തിൽ ഗണിതമേളയിൽ എൽപി വിഭാഗം വിജയികളും കലാമേളയിൽ അറബി കലോത്സവം എൽ.പി വിഭാഗം വിജയികളും, യുപി വിഭാഗം റണ്ണേഴ്‌സപ്പും യുപി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണേഴ്സപ്പുമായി കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആനയിച്ചുകൊണ്ടാണ് വിജയാഘോഷ റാലി നടത്തിയത്. റാലിക്ക് പ്രധാനാധ്യാപകൻ തോമസ് ആൻ്ണി, സ്റ്റാഫ് സെക്രട്ടറി ബീന ജോസഫ്, സീനിയർ അസിറ്റന്റ് വി.എ ദേവകി, സോൻസി…

    Read More

    കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം: കേരള കർഷക സംഘം

    അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം…

    Read More

      വയോജനങ്ങൾക്ക് തരിയോടിന്റെ കരുതൽ, സ്നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു.

      കാവുംമന്ദം: ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തിൽ ആരംഭിച്ച വയോജന ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പകൽ സമയങ്ങളിൽ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും…

      Read More

        അപ്രഖ്യാപിത പവർ കട്ടിനെതിരെ പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ് 

        മാനന്തവാടി: കെ എസ് ഇ ബി യുടെ അപ്രഖ്യാപിത പവർ കട്ടിനെതിരെ മാനന്തവാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി.പായയും കുപ്പി വിളക്കുകളും പാള കൊണ്ടുള്ളവിശറികളുമായി രാത്രീ ഏട്ട് മണിയോടെ പ്രകടനവുമായി കെ എസ് ഇ ബി ഓഫീസിലേക്ക് വരുകയും അകത്ത് പായ ഇട്ട് കിടക്കാൻ പോകുന്ന വഴിയിൽ പോലീസ് തടഞ്ഞതിനാൽ വരാന്തയിൽ പായ വിരിച്ച് ഇരിക്കുകയും പ്രകടനം വിളിക്കുകയും സർക്കാരിനെ പരിഹസിക്കുന്ന രീതിയിൽ…

        Read More

          യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

          ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞതോടെ പശു മുഖ്യമന്ത്രിക്ക് സമീപത്ത് എത്തിയില്ല.   സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിന്…

          Read More

            ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

            കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.   അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.   അതിനിടെ, പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട്‌ നൽകി….

            Read More

            ചോള തണ്ട് നിരോധനം: ടി സിദ്ധീഖ് എം എൽ എയുടെ പ്രസ്താവന അടിസ്ഥാന രഹിതം : ഇ ജെ ബാബു

            കൽപറ്റ : കർണാടകയിൽ നിന്ന് ചോള തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്തപ്പെട്ട് നവംബർ 27 ന് മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വസ്തുതാ ഇതായിരിക്കെ മന്ത്രി ചിഞ്ചു റാണിയും, സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് ടി സിദ്ധീഖ് എം എൽ എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാധിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ ഗവൺമെന്റിൽ…

            Read More

              അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

              കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വിജയകരമായി പുറത്തെടുത്തു. ശനിയാഴ്‌ച ഉച്ചയോടെ പൂർത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക്‌ കൈമാറി. മെഡിക്കൽ അനാസ്ഥയിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ട‌ർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. വയറ്റിൽ നിന്ന് നീക്കം ചെയ്‌ കത്രിക നിലവിൽ കേസിലെ പ്രധാന തൊണ്ടിമുതലാണ്.   അഞ്ചുവർഷം മുൻപ് ആലപ്പുഴ വണ്ടാനം ഗവ….

              Read More