പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി ജില്ലാ ആസൂത്രണ സമിതി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമര്‍പ്പിച്ച പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതികളിലെ ഒഴിവാക്കലുകളും ഭേദഗതികളും പുതിയ പദ്ധതികളുമാണ് പരിഗണനയ്ക്ക് വന്നത്. ഇവയ്ക്ക് യോഗം അംഗീകാരം നൽകി.   16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 21 ഹെൽത്ത് പാക്കേജുകൾക്കും ആസുത്രണ സമിതി അംഗീകാരം നൽകി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്…

Read More

ഗാന്ധി ക്വിസ് മത്സരം; ജിഎച്ച്എസ്എസ് പെരിക്കല്ലൂർ ടീമിന് ഒന്നാം സ്ഥാനം

ഗാന്ധി ക്വിസ് മത്സരം; ജിഎച്ച്എസ്എസ് പെരിക്കല്ലൂർ ടീമിന് ഒന്നാം സ്ഥാനം   -സെന്റ് തോമസ് എച്ച്എസ്എസ് നടവയൽ രണ്ടാമതും എംജിഎം എച്ച്എസ്എസ് മാനന്തവാടി മൂന്നാമതും   ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂർ ടീം ഒന്നാം സ്ഥാനം നേടി.   സെന്റ് തോമസ് എച്ച്എസ്എസ് നടവയലിന്റെ ടീം രണ്ടാം സ്ഥാനവും എംജിഎം എച്ച്എസ്എസ്…

Read More

വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും’, ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണം. സര്‍ക്കാരിന് മുകളില്‍ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.   ഒരു അവസരം കിട്ടിയപ്പോള്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സര്‍ക്കാരിനെ…

Read More

സ്റ്റാഫ് നിയമനം നടത്താതെ മന്ത്രി നടത്തുന്ന ആശുപത്രി ഉത്ഘാടനം ഇലക്ഷൻ സ്റ്റെണ്ട് : മുസ്ലിം ലീഗ്. 

സുൽത്താൻ ബത്തേരി.: രണ്ട് വർഷം മുൻപ് പരിപൂർണമായി പണി പൂർത്തീകരിച്ച് ഉത്ഘാടന സജ്ജമായ സുൽത്താൻ ബത്തേരി താലൂക്കാശുപത്രി വളപ്പിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം രോഗികൾക്ക് തുറന്ന് കൊടുക്കാതെ ഇത്രയും കാലം നീട്ടിക്കൊണ്ട് പോവുകയും ജനങ്ങൾക്ക് ലഭിക്കുമായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്ത് ഇപ്പോൾ അവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാതെ പെട്ടെന്ന് തട്ടിക്കുട്ടുന്ന ഉത്ഘാടനം ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആരോപിച്ചു. 25 കോടി രൂപ ചിലവഴിച്ച് 2023 ൽ…

Read More

ദേശീയ അവാർഡ് ജേതാവ് , ഡോ എം ടി ബുഷൈറിന് ഡൽഹിയിൽ ആദരം 

ഡൽഹി: ദേശീയ പുരസ്കാര ജേതാവും മലയാളി ശാസ്ത്രജ്ഞനുമായ ഡോ എം ടി ബുഷൈറിന് സഹപാഠികളായ സുഹൃത്തുക്കൾ ചേർന്ന് ആദരം നൽകി , ഇ ഗവേണൻസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ നാഷണൽ ഇ ഗവെർണൻസ് അവാർഡിനാണ് ബുഷൈർ ഉൾപ്പെടെയുള്ള ടീമിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത്. 2005 – 2008 ബാച്ചിൽ ഫാറൂക്ക് കോളേജ് ഫിസിക്സ് വിദ്യാർത്ഥി ആയിരുന്നു, തുടർന്ന് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഗുജറാത്ത്…

Read More

പരീക്ഷ കഴിഞ്ഞ് വിജയിക്കുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ

തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി.   2031ൽ ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും. ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.2031ൽ ഗതാഗത വകുപ്പിൽ വൻ മാറ്റമുണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം…

Read More

ബ്ലോക്ക്‌ തല പൊതുസഭ സംഘടിപ്പിച്ചു

മാനന്തവാടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് തല പൊതുസഭ സംഘടിപ്പിച്ചു. മിൽക്ക് സെസൈറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിൽ ദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടു സംരംഭ മേഖലയിൽ സംരംഭ വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രമോഷന്റെ മാനന്തവാടി ബ്ലോക്കിലെ രണ്ടാമത് പൊതുസഭയാണ് ചേർന്നത്.   2020 ൽ ആരംഭിച്ച ബിഎൻഎസ്ഇപി പദ്ധതിയുടെ കീഴിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ…

Read More

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും അവരെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിച്ച 60 ഓളം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 22 പേർക്കാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More

വൈത്തിരി താലൂക്ക് ആശുപത്രിയിൽ പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു 

വൈത്തിരി : മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. 80 വളണ്ടിയർമാരാണ് നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. ആശുപത്രി ഉപകരണങ്ങൾ, കട്ടിൽ, കസേര, സ്ട്രച്ചർ, കബോർഡുകൾ, തുടങ്ങിയ തുരുമ്പെടുത്ത ഉപകരണങ്ങൾ വിദ്യാര്‍ത്ഥികൾ ഉപയോഗയോഗ്യമാക്കി.   സർക്കാർ സ്ഥാപനങ്ങളിലെ ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന ഉപകരണങ്ങൾ സ്റ്റേറ്റ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കി…

Read More

സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങളുമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വികസന സദസ്സ്

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയുടെ സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വികസന സദസ്സ്. സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ സംഘടിപ്പിച്ച വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ അടിയുറച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഭാവിയിലെ വികസന സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് വികസന സദസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ കാലയളവിൽ നഗരസഭ…

Read More