കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉൽഘാടനം ചെയ്തു.

കുഞ്ഞോം : കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം ആർ ഷാജുമോൻ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് സബ് ഇൻസ്പെക്ടർ കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കൺവിനർ കെ. എസ് ശ്യാൽ എൻ എസ് എസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. പി എസ് ബിജുമോൻ, ഗ്രാമ…

Read More

വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാൾ പിടിയിൽ.

തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച്‌ വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാൾ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി കായാടൻ വീട്ടിൽ മുഹമ്മദ്‌ യാസിൻ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിൽ ITC കമ്പനിയുടെ ബ്രാൻഡ് ആയ GOLD FLAKE സിഗരറ്റുകൾ എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വില്പന നടത്തുകയായിരുന്നു. മേൽ വിവരമറിഞ്ഞ ITC കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്ത് എത്തിയ്യതോടെ സിഗരറ്റ് പാക്കറ്റുകൾ…

Read More

കാണാതായ മധ്യവയസ്‌കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

മാനന്തവാടി: വീട്ടിൽ നിന്നും കാണാതായ മധ്യവയസ്കന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടിൽ ഗോവിന്ദൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്‌ച മുതലാണ് ഇദ്ധേഹത്തെ കാണാതാ യത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാ ണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് തുടർ നടപടികൾ ക്കായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കൾ: അക്ഷയ്, ആർദ്ര.

Read More

ബൈരക്കുപ്പ പാലം… മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

പുൽപ്പള്ളി: വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി. വിദ്യാഭ്യാസം, കച്ചവടം, ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ, ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു. അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ തോണിയാ ത്ര വളരെ ദുർഘടമാണ്. പഠിക്കാൻ പോകുന്ന കുരുന്നുകൾ ജീവൻ പണയം വച്ചാണ് ഈ പുഴയിലൂടെ മറുകര കടക്കുന്നത്. ഒരോ കാലങ്ങളിൽ വരുന്ന രാഷ്ട്രീയകക്ഷികൾ ഈ വിഷയം ഒരു വോട്ട് ബാങ്ക് തന്ത്രമായി ഉപയോഗിക്കുന്നു….

Read More

സാമ്പത്തിക അവബോധന പരിപാടി നടത്തി

മാനന്തവാടി : ആർ ബി ഐ യുടെയും -കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ്‌ സാജിദ് അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ വി ജലീൽ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെകുറിച്ചും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ട…

Read More

മാനന്തവാടി പൂക്കോയ തങ്ങൾ നൈറ്റ് എമർജൻസി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം മാന്തി ചലഞ്ച്. സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി പൂക്കോയ തങ്ങൾ നൈറ്റ് എമർജൻസി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാരഥം നടത്തുന്ന മാന്തി ചലഞ്ചിന്റെ മാനന്തവാടി താലൂക്ക് തല സംഘാടക സമിതി രൂപീകരണം നടന്നു. മാനന്തവാടി ബാഫഖി ഹോമിൽ നടന്ന പരിപാടി മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി ഉദ്‌ഘാടനം ചെയ്തു. അഡ്വ റഷീദ് പടയാണ് സ്വാഗതം ആശംസിച്ച യോഗത്തിൽ മുസ്ലിം ലീഗ് നിയജക മണ്ഡലം ജ: സെക്രട്ടറി കെ സി അസീസ് അധ്യക്ഷത വഹിച്ചു….

Read More

പെരിക്കല്ലൂരിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നന്നാക്കി

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ടൗണിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ അഞ്ചെണ്ണത്തിൽ മൂന്ന് ലൈറ്റുകൾ മാറ്റിവെച്ചാണ് നന്നാക്കിയത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നന്നാക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് പെരിക്കല്ലൂർ പൗരസമിതി പ്രവർത്തകർ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുവാൻ തീരുമാനിക്കുകയും പഞ്ചായത്ത് അധികൃതരോട് അനുവാദം മേടിച്ച് കേടായി കിടന്ന മൂന്ന് ലൈറ്റുകൾ പെരിക്കല്ലൂർ പൗരസമിതി സ്വന്തം ചിലവിൽ മാറ്റി ടൗൺ പ്രകാശപൂരിതമാക്കിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഹൈമാസ് / ലോമാസ് ലൈറ്റുകൾ…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം എത്തിയേക്കുമെന്നാണ് പ്രവചനം.   സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും…

Read More

ജീവിതോത്സവം 2025; പരിപാടിക്ക് ജില്ലയിൽ സമാപനമായി

മിനങ്ങാടി : 21 ദിവസങ്ങളിലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് നേതൃത്വത്തിൽ നടന്ന ജീവിതോത്സവം പരിപാടിയ്ക്ക് ജില്ലയിൽ സമാപനമായി . ജില്ലയിലെ 54 യൂണിറ്റുകളിലാണ് ജീവിതോത്സവം പരിപാടി സംഘടിപ്പിച്ചത് . ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവം കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത, അപകടകരമായ…

Read More

ജില്ല സ്കൂൾ ശാസ്ത്രോൽസവം നാളെ മുതൽ മുട്ടിൽ ഓർഫനേജ് സ്കൂളിൽ

കൽപ്പറ്റ: നാൽപത്തിനാലാമത് റവന്യു ജില്ല സ്കൂൾ ശാസ്ത്രോൽസവം ഒക്ടോബർ 16, 17 (വ്യാഴം, വെള്ളി) മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേള, വിവര സാങ്കേതിക മേളകളിലായി 1500 ഓളം പ്രതിഭകൾ മാറ്റുരക്കും. വ്യാഴം രാവിലെ 10 മണിക്ക് സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉൽഘാടനം നിർവ്വഹിക്കും. വെള്ളി വൈകുന്നേരം 3ന് സമാപനമ്മേളനം പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു…

Read More