‘ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ഫോൺ എടുക്കേണ്ട’; സുപ്രധാന ബില്ലുമായി സുപ്രിയ സുലെ

    ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’ (Right to Disconnect) ബിൽ അവതരിപ്പിച്ചത്.   നിശ്ചിത ജോലി സമയത്തിന് ശേഷമോ, അവധി ദിവസങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകാൻ ജീവനക്കാർ ബാധ്യസ്ഥരല്ല എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്, അവിടുത്തെ ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ…

    Read More

      രാജ്യാന്തര ചലചിത്രോ ഝവത്തിൽ ഉദ്ഘാടനചിത്രം ‘പലസ്തീന്‍ 36’.

      തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.   ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു.. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.   1936 മുതല്‍ 1939…

      Read More

        വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ

         പൊഴുതന: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അത് ലഭിക്കാതിരിക്കുവാൻ വേണ്ടി തുരങ്കം വെക്കുന്ന സമീപനമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും വയനാട് തുരങ്കപാതയ്ക്ക് പോലും കോൺഗ്രസ് തുരങ്കം വെച്ച കാഴ്ചയാണ് വയനാടൻ ജനത അനുഭവിച്ചറിഞ്ഞതെന്നും എൻസിപി (എസ്) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ട് പിസി ചാക്കോ പ്രസ്താവിച്ചു.  ത്രിതല…

        Read More

          നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി; ആകാംക്ഷയോടെ കേരളം

          കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് എട്ടാംപ്രതിയായ കേസിന്റെ വിധി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 11മണിക്കാണ് കോടതി കേസ് പരിഗണിക്കുക. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പറയുക. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണ് ഹണി എം.വർഗീസ് കേസിന്റെ…

          Read More

            തപോവനം കുടുംബാംഗങ്ങൾക്ക് സ്നേഹ വിരുന്നൊരുക്കി ശ്രേയസ്

            ബത്തേരി: ബത്തേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശരണരുടെ അഭയ കേന്ദ്രമായ തപോവനം ബഡേരി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഇടവക സെക്രട്ടറി ബെന്നി,ബിന്ദു വിൽ‌സൺ,ജിനി,സിനി,മനീഷ,റ്റിഷ എന്നിവർ നേതൃത്വം നൽകി.

            Read More

              വയനാട്- തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കാറിൽ 291 ഗ്രാം MDMA കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

                എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കാസർഗോഡ് വെച്ച് അറസ്റ്റ് ചെയ്തത്.   2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാസറഗോഡ് സ്വദേശികളായ ജാബിർ, മുഹമ്മദ്കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടുവന്ന 7 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത…

              Read More

                മാണ്ടാട് സ്കൂളിൽ ഇനി ഗസ്മ അബാക്കസ് പരിശീലനവും

                മണ്ടാട്: വിദ്യാർത്ഥികളുടെ ഗണിത അഭിരുചി വർദ്ധിപ്പിക്കുവാനായി മാണ്ടാട് ഗവ. എൽ പി സ്കൂളിൽ ഗസ്മ അബാക്കസുമായി കൈകോർത്തുള്ള അബാക്കസ് പരിശീലന പരിപാടിക്ക് ആരംഭം കുറിച്ചു. കേരളത്തിൽ ഉടനീളം അബാക്കസ് പരിശീലനക്കളരികൾ നടത്തുന്ന ISO സർട്ടിഫൈഡ് സ്ഥാപനം ആണ് GAZMHA ABACUS. തുടക്കത്തിൽ 3 മണിക്കൂർ വീതം എല്ലാ ശനിയാഴ്ചയും ആണ് ക്ലാസുകൾ നടത്തപ്പെടുക. ഗണിതം ഇനി കഠിനം അല്ല ലളിതമാകും എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ. മാഴ്സ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ്…

                Read More

                  ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു

                  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാന അധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റന്റ് മറിയം മഹമൂദ്, സി പി ഓ കെ. വി രാജേന്ദ്രൻ, എസിപിഒ ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. എസ്പിസി കമ്മ്യൂണിറ്റി പ്രോജക്ട് ആയ ഫ്രണ്ട്സ് അറ്റ്…

                  Read More

                    ധാര്‍മികതയുടെ അടിത്തറ കുടുംബങ്ങളില്‍: മാര്‍ ജോസ് പൊരുന്നേടം

                    മാനന്തവാടി: സമൂഹത്തിന്റെ പ്രത്യാശയും ധാര്‍മികതയുടെ അടിത്തറയും കുടുംബങ്ങളിലാണെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സഭാ ജൂബിലിയുടെയും കുടുംബ നവീകരണ വര്‍ഷത്തിന്റെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ ശിഥിലീകരണം സാമൂഹിക, ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കും. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് അനിവാര്യമായ മനുഷ്യവിഭവം കുടുംബങ്ങളിലാണുള്ളതെന്ന് പിതാവ് പറഞ്ഞു. കൃതജ്ഞതാബലിയോടെയാണ് സമാപനച്ചടങ്ങ് ആരംഭിച്ചത്. പൊതുസമ്മേളനത്തില്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ആമുഖപ്രഭാഷണം നടത്തി. കുടുബമെന്ന…

                    Read More

                      പനമരം സ്കൂളിൽ വടംവലി ടീം രൂപീകരിച്ചു  

                      പനമരം: വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവ. ഹൈസ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി വടംവലി സ്പോർട്സ് ടീം രൂപീകരിച്ച് ജേഴ്സികൾ കൈമാറി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും ജില്ലാ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരെ കായിക ലഹരി ഫലപ്രദമാണെന്നും തെറ്റായ ലഹരികളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റി നിർത്താൻ കായിക ലഹരിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സീനിയർ അസിസ്റ്റൻറ് എം.സി ഷിബു അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

                      Read More