പി.കെ.മൊയ്‌ദു സാഹിബ് അനുസ്‌മരണം ജൂലൈ 26ന്

‍മാനന്തവാടി: മുസ്ലിം ലീഗ് സീനിയർ നേതാവും,വെള്ളമുണ്ട ബാങ്ക് പ്രസിഡന്റുമായിരുന്ന അന്തരിച്ച പി.കെ.മൊയ്‌തു സാഹിബിന്റെ അനുസ്മരണവും, പ്രാർത്ഥന സദസ്സും ജൂലൈ 26 ശനിയാഴ്ച രാവിലെ പത്തു മണിക്ക് മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് റസിഡൻസിയിൽ വെച്ച് നടത്താൻ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.സി.പി.മൊയ്‌തു ഹാജി അദ്ധ്യക്ഷത വഹിച്ചു. കടവത്ത് മുഹമ്മദ്, അഹമ്മദ് മാസ്റ്റർ, പി കെ അബ്ദു‌ൾ അസീസ്, ഇബ്രാഹിം കുന്നോത്ത് എന്നിവർ സംസാരിച്ചു.ഉസ്മാൻ പള്ളിയാൽ സ്വാഗതവും നസീർ തിരുനെല്ലി നന്ദിയും പറഞ്ഞു.

Read More

    തൊഴിൽ മേള ലോഗോ പ്രകാശനം

    മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19ന് മാനന്തവാടി എൽ എഫ് യുപി സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.   ലോഗോ പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഇന്ദിരാ…

    Read More

      ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ-അനുകൂലമായ തീരുമാനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്തയച്ച്‌ പ്രിയങ്ക ഗാന്ധി എം. പി

      കല്പറ്റ: ചൂരൽമലയിലെ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് നൽകിയ വായ്പ ഗ്രാന്റായി മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു   ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വയനാടിന് കേന്ദ്ര സഹായങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ എംപിമാരും ഒന്നിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേ 2024 ഡിസംബറിൽ നേരിൽ കണ്ടിരുന്നു. തുടർന്ന് ചൂരൽമല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി…

      Read More

      ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ: ജനകീയ പ്രക്ഷോഭം നടത്തും

      കല്‍പ്പറ്റ: സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവര്‍ത്തി ആരംഭിച്ച ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം ആരംഭിച്ച രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കൊടുവള്ളിയിലെ ഓഫീസിലേക്ക് ജനകീയപ്രക്ഷോഭം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, രാധ പുലിക്കോട്, മുരളീധരന്‍, സോമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി, വയനാട്ടില്‍…

      Read More

        കാളിന്ദിയിലെ കയത്തിൽ മുങ്ങിത്താഴ്ന്നു; വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ

        മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താണ വിദേശ വനിതകൾക്ക് നാട്ടുകാർ രക്ഷകരായി. പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിയും ചേർന്നാണ് ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെയാണ് ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ടത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയും വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. നീന്തലറിയാത്ത ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ബഹളം കേട്ടാണ് രക്ഷാപ്രവർത്തകർ പുഴയിലേക്ക് എടുത്തുചാടിയത്. ഇവരെ മുങ്ങാതെ…

        Read More

          പ്രിയങ്ക ഗാന്ധി എം. പി. നാളെ കള്ളാടിയിൽ

          ‏കല്പറ്റ: പ്രിയങ്ക ഗാന്ധി എം. പി. നാളെ മേപ്പാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടിയിൽ എത്തും. നാളെ രാവിലെ കോഴിക്കോട് എത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. റോഡ് മാർഗം കള്ളാടിയിലെ ദുരന്ത സ്ഥലം സന്ദർശിക്കും. തുടർന്ന് പരിക്കേറ്റവരെ കാണും. രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ ആദരിക്കുന്നതിനായി പുളിയാർമലയിൽ നടക്കുന്ന ചടങ്ങിലും പ്രിയങ്ക ഗാന്ധി എം. പി. പങ്കെടുക്കും.

          Read More

          മേപ്പാടിയിൽ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

          മേപ്പാടി: ബലിപെരുന്നാൾ ദിനത്തിൽ മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവ ത്തിൽ 4 പേർ കൂടി അറസ്റ്റിലായി. നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയി ഉണ്ടായിരുന്ന കാസർകോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] .പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ [20] പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ [22] പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാല് പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

          Read More

          ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

          ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ. പനമരം .മീനങ്ങാടിയിൽ വെച്ച് നടന്ന ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്T, നീതുമോൾ, കോച്ച് ദീപക് Kഎന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

          Read More

          ‘ഹെൽത്തി ബർത്ത്ഡേ’ മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ ഇനി ഈന്തപ്പഴം

          കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാർ എം. പി അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ…

          Read More

          വൈദ്യുതി ചാർജ് വർധന: മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

          അരപ്പറ്റ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലയുടെ കൂടെ , വൈദ്യുതി ചാർജ് കൂടി വർദ്ധിപ്പിച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.ഇതിനെതിരെ കേരള ജനത പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. അരപ്പറ്റയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം…

          Read More