ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി ജിജി പോൾ വാളാട്, റോസമ്മ ചാക്കോ കാട്ടിക്കുളം, അമ്പിളി സി ബി ആറാട്ടുതറ എന്നിവർ സ്റ്റഫ്ഡ് ടോയ്സ്, കുട നിർമാണം എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. പുതിയ വിദ്യാഭ്യാസ പദ്ധതി വിഭാവനംചെയ്യുന്ന തൊഴിൽ നൈപുണി…

Read More

കണ്ടത്തുവയലിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

കണ്ടതു വയൽ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊണ്ടർനാട്, വെള്ളമുണ്ട,എടവക പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വിജ്ഞാനോത്സവം ജി.എൽ.പി.എസ് കണ്ടെത്തുവയലിൽ സംഘടിപ്പിച്ചു. മണികണ്ഠൻ.എം അധ്യക്ഷനായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ്.പ്രസിഡന്റ് ഫൈസൽ കെ, കെ.എസ്.എസ്.പി മേഖല ജോയിൻറ് സെക്രട്ടറി വിവേക് മോഹൻ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്. കെ. കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻറർ വിദ്യാർത്ഥികൾ…

Read More

    ചെണ്ടുമല്ലി തൈ വിതരണം ചെയ്തു.

    വെള്ളമുണ്ട സി ഡി എസ് നിറപൊലിമയുടെ ഭാഗമായി ജെ എൽ ജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നടത്തുകയും ചെയർപേഴ്സൺ സക്കീന കെ അധ്യക്ഷതയും പഞ്ചായത്ത് മെമ്പർമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം,മെമ്പർ സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങൾ , അഗ്രി സി ആർ. പി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു

    Read More

      ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് നവീകരിച്ചു, സ്പോർട്സ് കിറ്റ് വിതരണവും നടത്തി

      കണ്ടെത്തുവയൽ: വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡായ കണ്ടത്തുവയലിൽ കായിക പ്രേമികൾക്ക് ആവേശമായി ഗ്രൗണ്ട് നവീകരണം പൂർത്തിയായി. നേരത്തെ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ ഗ്രൗണ്ട്. പഞ്ചായത്തിന്റെ മികച്ച ഇടപെടൽ വാർഡ് മെമ്പർ സുമേഷിന്റെ പ്രത്യേക താല്പര്യപ്രകാരം പഞ്ചായത്ത് ഇടപെട്ട് ഗ്രൗണ്ട് പൂർണ്ണമായും നവീകരിച്ചു. ഗ്രൗണ്ടിൽ മണ്ണ് ഫിൽ ചെയ്ത് നിരപ്പാക്കുകയും, സൈഡ് കെട്ടി സംരക്ഷിക്കുകയും ചെയ്തതോടെ മികച്ച രീതിയിൽ കളിയോഗ്യമായ ഒരു ഗ്രൗണ്ടായി ഇത് മാറി. ഇതിന് നേതൃത്വം നൽകിയ പഞ്ചായത്തിനോടും മെമ്പറോടും…

      Read More

      കേരളപ്പിറവി ദിനത്തിൽ മധുരമേളയുമായി തരിയോട് ജി എൽ പി സ്കൂൾ

      കാവുംമന്ദം: കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനത്തിൽ പിറന്നാൾ മധുരം ഒരുക്കി തരിയോട് ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച മധുരമേളം ഏറെ ശ്രദ്ധേയമായി. ക്യാരറ്റും ബീറ്റ്റൂട്ടും ഉള്ളിയും തൊടിയിലെ പപ്പായയും കാച്ചിലും ചക്കയും നവധാന്യങ്ങളും പായസക്കൂട്ടുകളായി നിരന്നപ്പോൾ കുരുന്നുകളുടെ കണ്ണിലും നാവിലും ഒരേസമയം മധുരം നിറഞ്ഞു. വൈവിധ്യമാർന്ന അമ്പതോളം വ്യത്യസ്ത മാര്‍ന്ന പായസങ്ങൾ രക്ഷിതാക്കൾ തയ്യാറാക്കി സ്കൂൾ അങ്കണത്തിൽ ഒരുക്കി. വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് മധുരമേളം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

      Read More

      മീനങ്ങാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു

        മീനങ്ങാടി : മീനങ്ങാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത്‌ ഭാരവാഹികൾക്കായി ആവയൽ ഒയ്സ്ക ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ജില്ലയിലെ കെപിസിസി ഡിസിസി ഭാരവാഹികളും പങ്കെടുത്തു ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ…

      Read More

        താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

        താമരശ്ശേരി: ചുരത്തിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് വ്യാപകമായി മരങ്ങൾ മുറിഞ്ഞുവീണു. ഇതേത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിലവിൽ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് പൂർണ്ണമായി അടഞ്ഞുകിടക്കുകയാണ്.   മരങ്ങൾ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കുന്നതിനായി കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരം മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.   ചുരം വഴി യാത്ര ചെയ്യാൻ…

        Read More

          അച്ചൂരാനം വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ രേഖകള്‍ കൈമാറി

          കൽപ്പറ്റ: എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വ്വെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കുകയും 230715 കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് സര്‍വ്വെ ഡെപ്യൂട്ടി ഡയക്ടര്‍ ആര്‍ ബാബു ഡിജിറ്റല്‍ രേഖകള്‍ കൈമാറി. അച്ചൂരാനം വില്ലേജിലെ ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂരേഖ പരിപാലനം തുടങ്ങിയ…

          Read More

          തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു; ആർ ആർ ടി അംഗത്തിന് പരുക്ക്

          മാനന്തവാടി : പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അം ഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. ആക്രമിച്ചത് കടുവയെന്ന് മന്ത്രി ഒആർ കേളു സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആർആർടി അം ഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ…

          Read More

          എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

          ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ, ടി.ബി. ഹനീഫ(38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 31.10.2023 തീയതി ഉച്ചക്ക് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എസ്.ഐ സി.എം. സാബു, സി.പി.ഓ അനിത്ത് കുമാർ, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

          Read More