നാളെ ജില്ലയിൽ സഹചാരി ഫണ്ട് കലക്ഷൻ

കൽപ്പറ്റ : എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് കലക്ഷൻ നാളെ ജില്ലയിൽ സംഘടിപ്പിക്കും. 2024 – 25 വർഷത്തിൽ മാത്രം 3164000 രൂപയുടെ ചികിത്സാ സഹായങ്ങൾ ജില്ലയിലെ രോഗികൾക്ക് നൽകാനായിട്ടുണ്ട്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എഴുപതോളം സഹചാരി സെൻററുകൾ ആംബുലൻസ് സർവ്വീസുകൾ കിഡ്നിരോഗികൾക്ക് സ്ഥിരം സാമ്പത്തീക സഹായം, അപകടകളിലും മറ്റും പരുക്ക് പറ്റുന്നവർക്ക് സഹചാരിയുടെ അടിയന്തിര ചികിത്സാ സഹായം തുടങ്ങി കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സഹചാരി പ്രമേയത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നതാണ് സംഘടനയുടെ…

Read More

കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡ് ജേതാവായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ അനുമോദിച്ചു. എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. കെ ഷംസുദ്ധീൻ, മധ്യപ്രദേശ് മുൻ എം.എൽ.എ ഡോ. ജി സുനിലം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ജോൺസൺ പി ജോൺ,തകിടി കൃഷ്ണൻ നായർ,ജോ ആന്റണി,ടോമി മാത്യു,മുല്ലക്കര സക്കറിയ,എം. വി ലോറൻസ്, എം സുനിൽ…

Read More

ആരോഗ്യ ഗ്രാമം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു. ഒരു വീട്ടില്‍ ഒരാളെങ്കിലും…

Read More

    എസ്.ഡി.പി.ഐ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു

    മാനന്തവാടി: “ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു. സംഗമങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത 100 സ്വാതന്ത്ര്യസമര സേനാനികളെ പേര് പറഞ്ഞു അമർ രഹേ മുദ്രവാക്യം മുഴക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംഗമങ്ങൾ ഉയർത്തിക്കാട്ടി. വിവിധ കേന്ദ്രങ്ങളിൽ നടന്ന…

    Read More

      കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

      കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

      Read More

        റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി

        മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

        Read More

          മൃഗസ്നേഹികളോടാണ്… കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്’; തെരുവുനായ പ്രശ്നത്തിൽ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

          തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി ചോദിച്ചു. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി.   അക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം എന്ന് കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. നായ ആക്രമണം മാത്രമല്ല,…

          Read More

          അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍

          കേണിച്ചിറ: അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍. നടവയല്‍ എടലാട്ട് നഗര്‍ കേശവനെയാണ്(32) എസ്‌ഐ ഇ.കെ. ബാബുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേശവന്‍ എടലാട്ട് നഗര്‍ പുഞ്ചക്കുന്നിലെ ബിനീഷിന്റെ വീടിനു തീയിട്ടത്. ഈ സമയം ബിനീഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പെടെ നശിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കേശവന്‍ വീടിനു തീയിട്ടതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

          Read More

          ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

          കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

          Read More

            ഹെക്കി ബണക്ക്; വയനാട് പക്ഷി മേള നവംബർ 14 മുതൽ വയനാട്ടിൽ.

            കൽപ്പറ്റ: കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം. കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ആണ്. നവംബർ 14 ആം തീയതി കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി…

            Read More