ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജില്‍സണ്‍ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് നിഗമനം. തുടര്‍ന്ന് ഇയ്യാള്‍ വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Read More

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട്…

Read More

എംഎല്‍എ ഫണ്ട് അനുവദിച്ചു

കൽപ്പറ്റ : ടി. സിദ്ധിഖ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ എട്ടു മീറ്റര്‍ മിനിമാസ്റ്റ് ലൈറ്റുകളും (28എണ്ണം), രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ 71,60,000 രൂപയുടെ ഭരണാനുമതിയായി. ടി. സിദ്ധിഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിന് വാഷ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ് എന്നിവ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി

Read More

മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു

പുൽപ്പള്ളി: മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂരിൽ വയോജനങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സസി ബെന്നി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിസ്റ മുനീർ, ജോസ് നെല്ലേടം, പി.എസ്. കലേഷ്, മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് സൂസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു

Read More

    സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു

    സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

    Read More

    ഭിന്നശേഷി കുട്ടികൾക്കായി മാനന്തവാടി ബി.ആർ.സി.യുടെ ‘ചങ്ങാതിക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു

    മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “ചങ്ങാതിക്കൂട്ടം” ഓണാഘോഷ പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂളിൽ നടന്നു. ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഓണം എന്നാൽ ഏവരെയും ചേർത്തുപിടിക്കലാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണവും നടന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട്…

    Read More

      സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ അഞ്ചാകുമോ ?!

      തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ്റെയും ശമ്പള പരിഷ്കരണ കമ്മിഷൻ്റെയും റിപ്പോർട്ടുകളുടെ ചുവടുപിടിച്ച് ഓഫീസുകളുടെ പ്രതിവാര പ്രവൃത്തി ദിനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സർവീസ് സംഘടനകളുമായുള്ള യോഗം വെള്ളിയാഴ്ച രാവിലെ പത്തിന് ഓൺലൈനായി ചേരും. ഓരോ സംഘടനയിൽ നിന്നും ഒരാളെ പ്രതിനിധിയായി വെച്ചു കൊണ്ടാണ് യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അഭിപ്രായങ്ങൾ ഇ മെയിൽ മുഖേനെ അറിയിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പും സമാന ആലോചനയുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടിയിരുന്നു. രണ്ടാം…

      Read More

      ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

      കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം…

      Read More

      സർക്കാർ വയനാടിനെ ചേർത്തുപിടിക്കുന്നു: സിപിഐ എം

      കൽപ്പറ്റ: ജില്ലയുടെ യാത്രാദുരിതത്തിന്‌ അറുതിയാകുന്ന തുരങ്കപാതയ്‌ക്ക്‌ അന്തിമ കേന്ദ്രാനുമതി നേടിയെടുത്ത്‌ സംസ്ഥാന സർക്കാർ വയനാടിനെ വീണ്ടും ചേർത്തുപിടിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലയ്‌ക്ക്‌ ആഹ്ലാദം നൽകുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളാണ്‌ കഴിഞ്ഞദിവസം സർക്കാർ എടുത്തത്‌. തുരങ്കപാതയ്‌ക്ക്‌ കേന്ദ്രാനുമതി നേടിയതിനൊപ്പം മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലുന്നതിന്‌ അനുമതി തേടാനുള്ള മന്ത്രിസഭാ തീരുമാനം അതിപ്രധാനമാണ്‌. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂപ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌ വിപ്ലവകരമായ നടപടിയാണ്‌. എഴുനൂറോളം കുടുംബങ്ങൾക്കാണ്‌ ആശ്വാസമാകുന്നത്‌. തുരങ്കപാത വയനാടിന്റെ…

      Read More

      വോളിബോൾ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

      കല്പറ്റ: മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.

      Read More