കണിയാമ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണിയാമ്പറ്റ പഞ്ചായത്തിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എവര്‍ ഷൈന്‍ കണിയാമ്പറ്റ 2030 പദ്ധതിക്ക് തുടക്കമാകുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനകം പഞ്ചായത്തിലെ കല്ലഞ്ചിറ ചെക് ഡാം, മുളപറമ്പത്ത് കനാല്‍, പനങ്കണ്ടി പൊതുനീന്തല്ക്കുളം, താഴെ വരദൂരില്‍ കുട്ടികളുടെ ഹാപ്പിനസ് പാര്‍ക്ക്, ചിറ്റൂര്‍ െ്രെടബ്സ് മ്യൂസിയം, അമ്പലക്കുന്നില്‍ വിത്ത് സംഭരണ സംസ്കരണ കേന്ദ്രം, വയനാട് കോഫി പദ്ധതി, ചീക്കല്ലൂരില്‍ എയര്‍ സ്ട്രിപ്പ് തുടങ്ങി ഒന്‍പത് പ്രധാന സ്ഥലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. കല്ലഞ്ചിറ ചെക്ക് ഡാമിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് പ്രധാന പദ്ധതി. ബോട്ടിംഗ്, കയാക്കിംഗ് സൗകര്യങ്ങള്‍ക്കൊപ്പം സായാഹ്ന സഞ്ചാരത്തിന് ഉതകുന്ന നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയും ഒരുക്കും.
മുളപറന്പത്ത് കനാല്‍ പ്രദേശത്ത് കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം എന്നിവ സ്ഥാപിക്കും. നടപ്പാതകള്‍, വിശ്രമ ബെഞ്ചുകള്‍, പൂന്തോട്ടങ്ങള്‍, തണല്‍മരങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവ ഒരുക്കി പ്രദേശം വിനോദത്തിനും വ്യായാമത്തിനും അനുയോജ്യമാക്കും. പനങ്കണ്ടിയിലെ പൊതുനീന്തല്ക്കുളം സൗന്ദര്യവത്കരിക്കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കഫറ്റീരിയ ഉള്‍പ്പെടെയുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലുള്‍പ്പെടുത്തി താഴെ വരദൂരില്‍ കുട്ടികള്‍ക്കായി ഹാപ്പിനസ് പാര്‍ക്ക് സജ്ജീകരിച്ച് ആധുനിക കളിയുപകരണങ്ങള്‍, സുരക്ഷിതമായ കളിസ്ഥലം, കലാവേദി, പൂന്തോട്ടം, നടപ്പാതകള്‍, കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും. ജില്ലയുടെ ഗോത്ര പൈതൃകവും തനത് സംസ്കാരവും സംരക്ഷിച്ച് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ചിറ്റൂര്‍ െ്രെടബ്സ് മ്യൂസിയം വികസിപ്പിക്കും. ഗോത്രവര്‍ഗ കലകള്‍, പരമ്പരാഗത വാദ്യോപകരണങ്ങള്‍ എന്നിവ പരിചയപ്പെടുത്തുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമാക്കുന്നത്. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്ത്, തൈ എന്നിവ ലഭ്യമാക്കുന്നതിന് അമ്പലക്കുന്നില്‍ വിത്ത് സംഭരണ സംസ്കരണ കേന്ദ്രം വികസിപ്പിക്കും. തൊണ്ടി, രക്തശാലി, ഗന്ധകശാലി തുടങ്ങിയ പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ വിത്തുകള്‍ ശാസ്ത്രീയമായി സംഭരിച്ച് ഗുണനിലവാരം ഉറപ്പാക്കന്‍ പദ്ധതി ലക്ഷ്യമിടുന്നു.
കാര്‍ഷിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വയനാടന്‍ കാപ്പിയുടെ വിപണിമൂല്യം വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താന്‍ വയനാട് കോഫി പദ്ധതിയിലൂടെ സാധ്യതകള്‍ ഒരുക്കും. ജില്ലയുടെ വ്യോമഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചീക്കല്ലൂരില്‍ എയര്‍ സ്ട്രിപ്പും വികസിപ്പിക്കും. വിനോദ സഞ്ചാരത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങളിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലും എയര്‍ ആംബുലന്‍സ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും സൗകര്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കണിയാമ്പറ്റയുടെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പ്രദേശത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
