അമിത്ഷായുടെ അംബേദ്‌കർ അവഹേളനം: കോൺഗ്രസ് പ്രതിഷേധിച്ചു

മാനന്തവാടി: ഭരണഘടനാ ശിൽപ്പി ഡോക്ടർ അംബേദ്കർ ഇന്ത്യൻ പാർലമെന്റിൽ അധിക്ഷേപിച്ച് സംസാരിച്ച അമിത് ഷായ്ക്കെ‌തിരെയും രാഹുൽ ഗാന്ധിയെ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തു ഭയപ്പെടുത്താമെന്ന് കരുതുന്ന നരേന്ദ്രമോഡിക്കെതിരെയും സംഘപരിവാർ അജണ്ടയ്ക്ക് മുമ്പിൽ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടും മാനന്തവാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ എം നിശാന്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.വി ജോർജ് ഉദ്ഘാടനം ചെയ്ത സിൽവി തോമസ് ജിൽസൺതോപ്പുംകര സുനിൽ ആലിക്കൽ വി…

Read More

    സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു

    സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

    Read More

      റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപക കുന്നിടിക്കൽ; വീടുകൾക്കും കുരിശുപള്ളിക്കും ഭീഷണി

      നടവയൽ: നടവയൽ നെയ്ക്കുപ്പ തെരേസ മൗണ്ടിൽ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി കുന്നിടിച്ചതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് തെരേസ മൗണ്ട് കുരിശുപള്ളിക്ക് സമീപമാണ് അനധികൃത മണ്ണെടുപ്പ് നടന്നത്.   കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയോട് ചേർന്ന ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്തത് പള്ളിക്ക് ഭീഷണിയായിട്ടുണ്ട്. കൂടാതെ കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇടിച്ച് നിരത്തിയ മണ്ണും പാറകളും മഴയത്ത് താഴേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളത് അപകടഭീഷണി വർദ്ധിപ്പിക്കുന്നു.   പരാതിയെ…

      Read More

      അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

      വാളാട് : മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (Age:56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ്…

      Read More

        കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

        കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക് -കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന.   കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ…

        Read More

          ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്

          പനമരം : പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും അവരെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിച്ച 60 ഓളം അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 22 പേർക്കാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

          Read More

            വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

            മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് കലോത്സവത്തിലൂടെ. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും കലോത്സവത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ റഫീഖ് അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

            Read More

              കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

              കെ സിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപത ഡയറക്ടർ ആയി ചുമതലയേറ്റ ബിജു തൊണ്ടിപ്പറമ്പിൽ അച്ഛന് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി. രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനായിരുന്നു . ലഹരിവസ്തുക്കൾക്കും മദ്യത്തിനും എതിരായ ശക്തമായ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും മദ്യലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് ആശങ്ക സൃഷ്ടിക്കുന്ന വിധം വർദ്ധിച്ചിട്ടുണ്ട് എന്നും സ്വീകരണ യോഗത്തിൽ ഫാദർ ബിജു തൊണ്ടി പറമ്പിൽ പറഞ്ഞു. രൂപതാ സെക്രട്ടറി മാത്യു ആര്യ പള്ളിൽ, ബേബി പേടപ്പാട്ട്,…

              Read More

                മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

                പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.   നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം…

                Read More

                നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു.

                മടക്കി മല ഹിദായത്തുൽ ഇസ്ലാം കമ്മറ്റിയുടെയും സ്വാഗത സംഘം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ നബിദിന മത സൗഹാർദ്ദ കമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് അഡ്വക്കറ്റ് McM ജമാൽ ഉൽഘാടനം ചെയ്തു. നാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മടക്കി മല അയ്യപ്പ ഭജനമഠംപ്രസിഡണ്ട് കൃഷണകുമാർ പറളിക്കുന്ന് സെന്റ് സെബാസ്‌റ്റ്യൻ പള്ളി കമ്മിറ്റി അംഗം ജോഷി കൂവക്കൽ അവിലിടിക്കുന്ന് ഭജനമഠം പ്രസിഡന്റ് സജീവൻ.സാമൂഹ്യ പ്രവർത്തകൻ വിജയൻ മടക്കി മല., മഹല്ല് ചെയർമാൻ Kc മൊയ്തീൻ ഹാജി മുഹമ്മദലി M മഹല്ല് ഖത്തീബ്…

                Read More