തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് -2025; അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം: പി.ആർ സിയാദ്.
മാനന്തവാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതാക്കാൻ വരുന്ന തിരഞ്ഞെടുപ്പുകളിൽ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി SDPI വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി വ്യാപര ഭവനിൽ സംഘടിപ്പിച്ച വിജയക്കുതിപ്പ് 2025 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ഗതാഗത, ആരോഗ്യ മേഖലകളിൽ കടുത്ത വിവേചനമാണ് ഭരണകൂടങ്ങൾ തുടരുന്നത്. അധികാര കേന്ദ്രങ്ങളിൽ വയനാടിന്റെ…
