അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പ്; അമ്മാർ ബിൻ തൻസീറും, പി.പൗർണമിയും ചാമ്പ്യന്മാർ

    കൽപറ്റ:സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യൻ ചെസ് അക്കാദമിയും സംയുക്തമായി ബീനാച്ചി ഗവൺമെൻ്റ് ഹൈസ്കൂളിൽ നടത്തിയ അണ്ടർ – 11 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ അമ്മാർ ബിൻ തൻസീറും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.പൗർണമിയും ചാമ്പ്യന്മാരായി . ആഷ്ലിൻ ജയിൻ , ദുർഗ. കെ. വി എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാലു പേരും സംസ്ഥാന അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. സന്തോഷ് വി ആർ , രമേശ്…

    Read More

    കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

    മേപ്പാടി: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞവറാൻ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാൻ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. എളയലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമ ണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടർ നട പടികൾ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

    Read More

      മെഡിക്കൽ കോളജ്: മടക്കിമല ആക്ഷന്‍ കമ്മിറ്റി ധര്‍ണയും വിശദീകരണ യോഗവും നടത്തി

      കമ്പളക്കാട്: ഗവ.മെഡിക്കല് കോളജ് മടക്കിമലയില് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടക്കിമല മെഡിക്കല് കോളജ് ആക്ഷന് കമ്മിറ്റി ടൗണില് ധര്ണയും വിശദീകരണ യോഗവും നടത്തി. ധര്ണയ്ക്കിടെ ആക്ഷന് കമ്മിറ്റി പ്രവര്ത്തകന് അഷ്റഫ് പഞ്ചാര ഏകാംഗ നാടകം അവതരിപ്പിച്ചു.വയനാട്ടിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവമായിരുന്നു നാടക പ്രമേയം.   വിശദീകരണയോഗം ആക്ഷന് കമ്മിറ്റി ട്രഷറര് അഡ്വ.ടി.യു. ബാബു ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് റോഡ്, കാരാപ്പുഴ പദ്ധതികള് പോലെ വയനാട് മെഡിക്കല് കോളജ് നിര്മാണം ദീര്ഘകാലം നീണ്ടുപോകില്ലെന്ന് സര്ക്കാര്…

      Read More

        പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ

        കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് മൂന്ന് മണിക്ക് മാനന്തവാടി കുഴിനിലത്ത് നടക്കുന്ന കുടുംബസംഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷനേതാവ് ൈവകിട്ട് 5.30 ന് കമ്പളക്കാടും 6.30ന് ചുള്ളിയോടും നടക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

        Read More

        പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ പദയാത്ര നടത്തി

        കുഞ്ഞോം : പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന ജന ജാഗ്രത റാലിയുടെ പ്രചരണാർത്ഥം തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. കുഞ്ഞോത്ത് നിന്നും രാവിലെ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ഉദ്ഘാടനം ചെയ്ത പരിപാടി നിരവിൽപ്പുഴ, മക്കിയാട്, കോറോം, പന്ത്രണ്ടാംമൈൽ,വെള്ളിലാടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്…

        Read More

        ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും കൽപറ്റ പോലിസും സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

          കൽപറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയും കൽപറ്റ പോലിസും സംയുക്തമായി കൽപറ്റ മുനിസിപ്പാലിറ്റിയിലെ പെരുന്തട്ട ഗവ: യുപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമരം കാരണം അടച്ചു പൂട്ടിയ തോട്ടം മേഖലയായ പെരുന്തട്ടയിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ 119 കുട്ടികൾ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൻ്റെ ഉദ്ഘാടനവും പഠനോപകരണവിതരണവും കൽപറ്റ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എൽ.ഷൈജു നിർവഹിച്ചു. ന്യൂ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ്…

        Read More

        പുൽപ്പള്ളിയിൽ പശുവിനെ വീണ്ടും കടുവ ആക്രമിച്ചു

        പുൽപ്പള്ളി: പശുവിനെ വീണ്ടും കടുവ ആക്രമിച്ചു. പുൽപ്പള്ളി, കാപ്പികുന്ന് മാറാച്ചേരിയിൽ എൽദോസിന്റെ അഞ്ചുവയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുക യാണുണ്ടായത്. വീടിനടുത്ത വഴിയിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെ പാഞ്ഞെത്തിയ കടുവ ഗർഭിണിയായ പശുവിനെ ആക്രമിക്കുകയായിരുന്നു. പശുവിന് ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശത്ത് മുമ്പും കടുവയുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി.

        Read More

          ബോധവൽക്കരണവും ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു

          മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പണിയ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ ബാലസഭ കുട്ടികൾക്ക് ബോധവൽക്കരണവും ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കൈമൂല, കുടുംബശ്രീ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായ് കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് കോഓർഡിനേറ്റർ സി. ഷിഫാനത്, അനിമേറ്റർമാർ എന്നിവരും പങ്കെടുത്തു.

          Read More

          സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

          തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു….

          Read More

          എന്‍.എം. വിജയന്റെ മരണം:മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

          കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്‍, മകന്‍ ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നവര്‍ വെവ്വേറെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി കെ.കെ. ഗോപിനാഥന്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. മരണത്തിനുമുമ്പ് വിജയന്‍ എഴുതിയ…

          Read More