രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാർ

    ചൈനയുടെ അതിർത്തിയായ ബുംല പാസ്സിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ അരുണാചൽ പ്രദേശും ഇന്ത്യൻ ആർമിയും ചേർന്ന് സംഘടിപ്പിച്ച തവാങ്ങ് മാരത്തണിൽ മികച്ച വിജയവുമായി രണ്ടു വയനാട്ടുകാർ. ഇന്നലെ പുലർച്ചെ അഞ്ചരക്ക് മൈനസ് ഡിഗ്രിയിലുള്ള കൊടും തണുപ്പിൽ തവാങ്ങ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മത്സരത്തിൽ 42 കിലോമീറ്റർ ഫുൾ മാരത്തണിൽ 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ഇല്ലിക്കൽ ജോസും, 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ രണ്ടാം…

    Read More

      എൽഡിഎഫ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

      അമ്പലവയൽ: കേന്ദ്രസർക്കാരിൻ്റെ അതി തീവ്ര വോട്ടുപരിശോധനയ്ക്കും കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ അമ്പലവയലിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സികെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. ടി.ഡി മാത്യം, എ രാജൻ, ജോസ് തോമസ്, വി വി രാജൻ, ടി ടി സക്കറിയ, കെ കെ രാധാകൃഷ്ണൻ ,അബ്ദുൾ ഗഫൂർ ,അഷറഫ് കനക എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി കൺവീനർ എ…

      Read More

        പുൽപള്ളി ബസ്‌റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ പൈപ്പ് പൊട്ടി, മലിനജലം തളംതെട്ടി ശുചിമുറി

        പുൽപള്ളി : പുൽപ്പള്ളി ബസ്റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ 30 വർഷം മുൻപ് നിർമിച്ച ശുചിമുറികളുടെ സ്‌ഥിതി അത്യന്തം ശോചനീയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 8 ശുചിമുറികളാണുള്ളത്. ഇതിന്റെ വാതിലുകൾക്ക് കുറ്റിയും കൊളുത്തുമില്ല. ഇനി കുറ്റി സ്ഥാപിക്കാൻ കട്ടിളയിൽ സ്ഥലവുമില്ല. സിമന്റ് കട്ടിളയുടെ പലഭാഗവും അടർന്നുപോയി. തറയിലെ ടൈലുകളും ക്ലോസറ്റുകളും തകർന്നുകിടക്കുന്നു. പൈപ്പ് പൊട്ടിയൊഴുകുന്നതും മലിനജലം ശുചിമുറിള്ളിൽ കെട്ടിനിൽക്കുന്നതും അരോചകമായെന്ന് യാത്രക്കാർ പറയുന്നു. എത്രശുചീകരിച്ചാലും നന്നാവാത്തവിധം ശുചിമുറിയാകെ തകർന്നു. പതിറ്റാണ്ടുകൾക്കുമുൻപ് നിർമിച്ച ഈ കേന്ദ്രത്തിൽ കയറിയാൽ മനംപിരട്ടലുണ്ടാവും. പ്രാഥമിക സൗകര്യങ്ങൾ…

        Read More

          മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

          തരുവണ:. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിതരുവണയിൽ പ്രതിഷേധ പ്രകടന സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് പ്രസിഡന്റ് മോയി കട്ടയാട്, സെക്രട്ടറി മുഹമ്മദ് ജിൻഷാദ്,സി.പി.മൊയ്‌ദുഹാജി, പി.സി.ഇബ്രാഹിം ഹാജി,ഉസ്മാൻ പള്ളിയാൽ,മോയി വാരാമ്പറ്റ,കെ.കെ.സി.റഫീഖ്‌,കൊടുവേരി അമ്മദ്,അസീസ് വെള്ളമുണ്ട,പടയൻ മമ്മൂട്ടിഹക്കി സി.സി.അബ്ദുള്ള,മാഡംബള്ളി ശറഫു, എ.കെ.നാസർ ,ഹാരിസ് ആറുവൾ,ഉസ്മാൻ.സി.എച്,നിസാർ പുലിക്കാടു,നാസർ,സി.മമ്മുഹാജി,പി.കെ.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

          Read More

            ലക്കിടിയിൽ മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും അറസ്റ്റിൽ

            കൽപ്പറ്റ: വൈത്തിരി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും പിടിയിൽ. 3.06 ഗ്രാം മെത്താംഫിറ്റമിനാണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം ഇവരിൽ നിന്ന് പിടിച്ചെടുത്തത്.   കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് ഷിഹാബ് (42), താമരശ്ശേരി തിരുവമ്പാടി സ്വദേശിനി ശാക്കിറ (30) എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.   ഇവർ മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസിന്റെ പ്രാഥമിക…

            Read More

              സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

              തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോട്,കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഡാമുകളിൽ നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരും. കനത്ത മഴയെ തുടർന്ന് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.എറണാംകുളം ചെല്ലാനത്ത് കഴിഞ്ഞ ദിവസം കടലിൽ കാണാതായ വള്ളം കണ്ടെത്തി. വള്ളത്തിൽ ഉണ്ടായിരുന്ന അഞ്ചു…

              Read More

                വൈത്തിരി പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്

                വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി ഇനി പുതിയ കെട്ടിടത്തിൽ. ടൗൺ ഭാഗത്തുള്ള പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിർവഹിച്ചു. വിപുലമായ സൗകര്യങ്ങളോടെും മികച്ച സംവിധാനങ്ങളോടെയും പ്രവർത്തിക്കാൻ അനുയോജ്യമായ കെട്ടിടത്തിലേക്കാണ് ലൈബ്രറി മാറ്റി പ്രവര്‍ത്തനം മാറ്റിയത്. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. തേമസ്, എൻ.ഒ. ദേവസ്സി, ഒ ജിനിഷ, മെമ്പർമാരായ മേരിക്കുട്ടി മൈക്കിൾ, വി.എസ്‌ സുജിന, ഹേമലത, ബി…

                Read More

                  ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

                  പനമരം: വയനാട് ജില്ല നെറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജി എച്ച് എസ് എസ്പനമരം ജേതാക്കളായി.   ജീവിച്ച്എസ്എസ് മുണ്ടേരി സ്കൂളിനാണ് രണ്ടാം സ്ഥാനം. വിജയികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് പിടിഎ അഭിനന്ദിച്ചു. പനമരം സ്കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റർ, ദീപക് k എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം പരിശീലനം നടത്തുന്നത്.

                  Read More

                    പിതാവിന്റെ വിയോഗം;സംസ്ഥാന സ്കൂ‌ൾ കായിക മേളയിൽ നിന്നു കണ്ണീരോടെ മടക്കം

                    തിരുവനന്തപുരം: തോരാത്ത മഴയത്ത് 1500 മീറ്റര്‍ മത്സരത്തിന് ഇറങ്ങാനിരിക്കുകയായിരുന്നു ജെന്നിഫര്‍. ഒരുപക്ഷേ അച്ഛന്‍ ഇനിയില്ലെന്ന് അവളോടു പറയാനാവാതെ ആ മഴ തലതല്ലിക്കരഞ്ഞ് ട്രാക്കിനെ കുതിര്‍ത്തതാവാം.അങ്ങകലെ വയനാട്ടിലെ വീട്ടില്‍ അച്ഛന്റെ ചേതനയറ്റ ശരീരം അവള്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു. ജെന്നിഫര്‍.കെ.ജയ്സന്റെ പിതാവ് ബത്തേരി ഒന്നാംമൈല്‍ ആര്‍മാട് കല്‍പകശ്ശേരിയില്‍ ജയ്‌സണ്‍ ജേക്കബ് (59) ഇന്നലെ ഉച്ചയോടെയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.ഒരാഴ്ച്ചത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.ഇന്നലെ വൈകിട്ട് നാലോടെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്നലെ വൈകിട്ട്…

                    Read More

                      വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംഘപരിവാറിന് തീറെഴുതി: സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍

                      കല്‍പ്പറ്റ: പിഎം ശ്രീ എംഒയുവില്‍ ഒപ്പുവച്ചതുവഴി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംഘപരിവാറിനു തീറെഴുതിയെന്ന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതുപോലെ കേവലം മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, പേരില്‍ കമ്മ്യൂണിസ്റ്റ് എന്ന് ചേര്‍ത്ത പാര്‍ട്ടികള്‍ എത്തപ്പെട്ടപതനത്തിന്റെ ആഴം കൂടിയാണ് വ്യക്തമാക്കുന്നതെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തുവരണമെന്ന് ജനാധിപത്യ, മതനിരപേക്ഷ ശക്തികളോട് അഭ്യര്‍ഥിച്ചു. പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്…

                      Read More