പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത് 

    കാവുംമന്ദം: ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു. റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും…

    Read More

      ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും നടത്തി

      കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്. പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി…

      Read More

        തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

        മുട്ടിൽ : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

        Read More

          അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ഇടപാടുകൾ ഇന്നു കൂടി നടത്താം

          അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ഇടപാടുകൾ ഇന്നു കൂടി നടത്താം തുടർച്ചയായ അവധിയും പണിമുടക്കും കാരണം അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയും ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കും നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല.   എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ…

          Read More

            രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്

            കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പതിനൊന്നുകാരനായ ഗോത്രവിദ്യാർഥി പരിക്കേറ്റ ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ മനുവിനെ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന നിലയിൽ കണ്ടിട്ടും ഹൈവെ പൊലീസ് ആശുപത്രിയിൽ എത്തിക്കാതിരുന്നത് മനഃസാക്ഷിയെ നടുക്കുന്നതാണ്. അപകമുണ്ടായി ഒരുമണിക്കൂറിനുശേഷമാണ് ആംബുലൻസ് എത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. അഞ്ചു മിനിറ്റ് മുമ്പ് ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ്…

            Read More

              ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.

              കൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. കെ ജയരാജ്‌ ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ. എം. പി രാജേഷിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ…

              Read More

              പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു.

              കൽപറ്റ: തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഡ്രീംസ് പ്രാക്ടിക്കൽ പ്രോഗ്രാം ടൈപ്പ് 1 ഡയബറ്റിക് വെൽഫയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് ടൈപ്പ് 1 പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ വ്യാപാര ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് പ്രാക്ടിക്കൽസ് ഡയറക്ടർ ഗോപിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.ടി. മനോജ് കുമാർ , (ലക്ചറർ, ഡയറ്റ്, വയനാട്) ടൈപ്പ്…

              Read More

              ഖര, ദ്രാവക മാലിന്യങ്ങളുടെ പേരിൽ ഹോട്ടൽ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

              കൽപ്പറ്റ: ഖര ദ്രാവക മാലിന്യങ്ങളുടെ പേരിൽ ചെറുകിട ഹോട്ടലുകളെ വലിയ ഫൈൻ ഈടാക്കി  പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വർദ്ധനവിന്റെ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ആകാതെ ഭക്ഷണ വിതരണ മേഖല പ്രയാസപ്പെടുകയാണ്.  ഈ സമയത്താണ് സംസ്കരണ പ്ലാന്റുകൾ വേണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.  ഇത്തരം പ്ലാന്റുകൾ നിർമ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നൽകാൻ ഹോട്ടൽ അസോസിയേഷൻ സജ്ജമാണ്. ഈ…

              Read More

              സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്.

              തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്‌ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ…

              Read More

                131 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

                നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

                Read More