യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതി നിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ച റിയിൽ. അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ. സഹോദരൻ: കൃഷ്ണ, അക്ഷയ് .

Read More

മുണ്ടക്കൈ – ചൂരൽമല ദുരന്തം; ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം – എ യൂസഫ്

കൽപ്പറ്റ. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസുഫ്. കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ടൗൺഷിപ്പെന്നും മാതൃകാ വീടെന്നൊക്കെ പറയുന്നു എന്നതല്ലാതെ എല്ലാം കടലാസിൽ മാത്രം ചുരുങ്ങുകയാണ്. ഉത്തരവാദിത്വപ്പെട്ട സർക്കാറും പ്രതിപക്ഷവും ഒരു വർഷമായിട്ടും വാക്ക് തർക്കങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി….

Read More

മുഅല്ലിം ഡേ ആചരിച്ചു.

വാളാട് : പുത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേ ആചരിച്ചു. സഫ്‌വാൻ ഫൈസി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ അത്തിലൻ അബൂബക്കർ അധ്യക്ഷം വഹിച്ചു. റഷീദ് എ ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അബ്ദുൽ റശീദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. മുഅല്ലിം ക്ഷേമനിധി ഫണ്ടിലേക്കുള്ള കവർ വിതരണോദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു. മൻസൂർ ഫൈസി, ശരീഫ് ഗൗസി, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. സിയാറത്തോടെ ആരംഭിച്ച പരിപാടി മദ്രസാ ലീഡർ ഫിദാസിന്റെ നന്ദിയോടെ സമാപിച്ചു.

Read More

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

ക്വട്ടേ കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ(27), പോൽപുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരൻ(33) എന്നിവരെയാണ് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എൽ.10 എ. ജി 7200 സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന…

Read More

മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ

ജൂലൈ 11 ലോക ജനസംഖ്യ ദിന ആചരണത്തിന്റെ ഭാഗമായികരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മനുഷ്യ വിഭവ സെൻസസ് നടത്തി.വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി,പാലിയാണ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ,ഏർപ്പെടുന്ന തൊഴിലുകൾ,തൊഴിൽരഹിതരെ സംബന്ധിച്ച വിവരങ്ങൾ,തൊഴിലില്ലാത്തവർ ആഗ്രഹിക്കുന്ന തൊഴിലിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ വിഭവശേഖരണ ഫോർമാറ്റ് ഉപയോഗിച്ച് കണ്ടെത്തുകയും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പ്രദേശത്തെ മനുഷ്യ വിഭവത്തെ സംബന്ധിച്ച് സമഗ്ര ധാരണ ഉണ്ടാക്കുകയും ആണ് ഈ പ്രവർത്തനത്തിന്റെ…

Read More

മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി…

Read More

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

മാനന്തവാടി: അടിസ്ഥാന പശ്ചാത്തല മേഖലയിൽ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്. കാളിന്ദി നദിക്കു കുറുകെ 25 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകൾ അടങ്ങിയ ആർ.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ…

Read More

മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നു: മുസ്ലിം ലീഗ്.

കൽപ്പറ്റ : മുസ്ലിംലീഗിൻ്റെ പൂനരധിവാസ ഭവന പദ്ധതിക്കെതിരെ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നുവെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി. ഏത് തരത്തിൽ നീക്കം നടന്നാലും മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ലീഗ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കൈപ്പറ്റ വെള്ളിത്തോട് എന്ന സ്ഥലത്ത് പലരിൽ നിന്നായി പതിനൊന്നര ഏക്കർ ഭൂമിയാണ് മുസ്ലിം ലീഗ് ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കായി വിലയ്ക്ക് വാങ്ങിയത്. ഏപ്രിൽ 29 -ന് ഭവന പദ്ധതിക്ക് തറക്കല്ലിടുകയും…

Read More

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ്…

Read More

പേപ്പർ ബാഗ് ദിനം ആചരിച്ചു

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്കൂളിലും പരിസരത്തും പേപ്പർ ബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഫ്രൈഡേ ക്ലീൻ അപ്പ് പരിപാടി ആചരിക്കുകയും, ബുക്ക് മാർക്കുകൾ ഗിഫ്റ്റ് ബാഗുകൾ എന്നിവയുടെ ക്രാഫ്റ്റ് വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പേപ്പർ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യത്തിൽ…

Read More