ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്. വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്. തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

Read More

കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം: കേരള കർഷക സംഘം

അമ്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സമ്മേളനം…

Read More

വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.

  കൽപ്പറ്റ: കൽപ്പറ്റ ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി. പഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കൽ, മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, വിജയോൽസവം തുടങ്ങിയ പരിപാടികളാണ് സൊസൈറ്റി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജേതാക്കളെ ആദരിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൽപ്പറ്റ ലിയോ…

Read More

വന്യമൃഗ ശല്യം ഒപ്പ് ശേഖരണം നടത്തി.

മൂപ്പൈനാട്: എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി വന്യമൃഗ ശല്യത്തിനെതിരെ ഒപ്പ് ശേഖരണം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻ്റ് എ കെ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ സി എച്ച്, മണ്ഡലം ഓർഗനൈസിംഗ് സെക്രെട്ടറി ജാഫർ വി പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി അബൂബക്കർ വി. മുഹമ്മദ് ടി അലികുന്നക്കാടൻ എന്നിവർ സംബന്ധിച്ചു.

Read More

ഉന്നതി സമ്പർക്ക പരിപാടി നടത്തി.

വയനാട് ജില്ലാ പോലീസിന്റെയും മാനന്തവാടി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ പിലാക്കാവ് പ്രിയദർശിനി എസ്റ്റേറ്റിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പരിപാടിയിൽ 21 പേർക്ക് കമ്പിളി പുതപ്പും മൂന്നുപേർക്ക് വുഡൻ കട്ടിലും വിതരണം ചെയ്തു പരിപാടിയിൽ മാനന്തവാടി മുൻസിപാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീമതി പാത്തുമ്മ അധ്യക്ഷത വഹിച്ചു മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ P റഫീഖ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ട്രാഫിക് യൂണിറ്റ് എസ് ഐ .വിമൽ ഷാജി മാനന്തവാടി പോലീസ് സ്റ്റേഷൻ…

Read More

അറക്ക മമ്മൂട്ടി അനുസ്മരണം സംഘടിപ്പിച്ചു.

പീച്ചങ്കോട് : പീച്ചങ്കോട് പ്രദേശത്തെ പാർട്ടിയുടെ തുടക്കക്കാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന അറക്ക മമ്മൂട്ടിയുടെ വേർപാടിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എസ്‌ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പരിപാടി ബ്രാഞ്ച് പ്രസിഡന്റ് പൂളക്കോട് മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ഉദ്ഘാടനം ചെയ്തു.മമ്മുട്ടിക്ക നീതിക്കും സമത്വത്തിനും വേണ്ടി ജീവിതാവസാനം വരെ പോരാടിയ മഹത് വ്യക്തിത്വമായിരുന്നുവെന്നും അത് നമ്മൾ മാതൃകയാക്കണമെന്നും എ യൂസുഫ് ഉണർത്തി. മമ്മൂട്ടിക്കയുടെ വിയോഗം പീച്ചങ്കോടിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ സെക്രട്ടറി എസ്‌.മുനീർ, മാനന്തവാടി…

Read More

എസ് എസ് എഫ് മേപ്പാടി ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം വൈത്തിരി സെക്ടർ ജേതാക്കൾ

മേപ്പാടി: എസ് എസ് എഫ് മേപ്പാടി ഡിവിഷൻ 32മത് സാഹിത്യോത്സവിന് പ്രൗഢമായ സമാപനം 490 പോയിന്റുകളോടെ വൈത്തിരി സെക്ടർ ജേതാക്കളായി മൂപ്പൈനാട്, കോട്ടനാട് സെക്ടറുകൾ യഥാക്രമം 436,386 പോയിന്റുളോടെ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി അജ്നാസ് തിനപുരം കലാപ്രതിഭയായും ഫവാസ് കോട്ടനാട് സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു റിപ്പൺ പുതുക്കാട് നടന്ന സാഹിത്യോത്സവിൻ്റെ സമാപന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ബഷീർ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു ഡിവിഷൻ സെക്രട്ടറി കെ വി ശഫീഖ് അമാനി റിപ്പൺ…

Read More

കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം അർദ്ധവാർഷിക സെനറ്റ്

മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള…

Read More

സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

കൽപ്പറ്റ: സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതെന്നാണ് വിവരം. ചുണ്ടയിൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

‍ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ ഡാറ്റ എൻറോൾമെൻ്റ് ക്യാംപ്; ആദ്യ ദിനം 89 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം…

Read More