വയനാട് മെഡിക്കൽ കോളേജ് കെട്ടിട ചോർച്ച, കുറ്റക്കാർക്കെതിരെ കേസെടുക്കണം. എൻ കെ റഷീദ് ഉമരി
കല്പറ്റ: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോടികൾ മുടക്കി നിർമ്മിച്ച കെട്ടിട്ടം ചോർന്നൊലിക്കുന്ന സംഭവമെന്നും കെട്ടിട നിർമാണത്തിലെ അപാകതകൾക്ക് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മെഡിക്കൽ,…
