മാ കെയർ പദ്ധതിക്ക് തരിയോട് തുടക്കമായി

തരിയോട് : വിദ്യാർഥികൾക്ക് സ്കൂൾ കോമ്പൗണ്ടിൽ തന്നെ ലഘു ഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും മറ്റും ലഭ്യമാക്കുന്ന മാ കെയർ കിയോസ്ക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ തരിയോട് നിർമ്മല ഹൈസ്കൂളിൽ പ്രവർത്തനം തുടങ്ങി. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച കിയോസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. എഡിഎംസി സലീന പദ്ധതി വിശദീകരണം നടത്തി. സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി…

Read More

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിലാണ് കുടുംബശ്രീയുടെ ‘മാ കെയർ’ പദ്ധതിയെത്തുന്നത്. വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക…

Read More

വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു

പിണങ്ങോട് : വാഴയിൽ അസ്‌ലം -റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ്‌ റഫാത്ത് (23) ആണ് മരണപെട്ടത്.ഇൻഡോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്‌ലം നാട്ടിൽ എത്തിയത്. മൈസൂരിൽ കച്ചവട ആവശ്യാർഥം പോകുമ്പോൾ ആണ് അപകടം. കർണാടകയിലെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ബേഗുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

ജില്ലയിലെ വന്യ മൃഗശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ല എങ്കിൽ അതിനുള്ള അധികാരം പൊതുജനങ്ങൾക്ക് നൽകണം: ആം ആദ്മി പാർട്ടി

കൽപ്പറ്റ: വയനാട് ജില്ലയിൽ വന്യ മൃഗശല്യം നാൾക്കു നാൾ വർധിച്ച് വരികയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനയും, പുലിയും, കടുവയും, കരടിയും ഉൾപ്പെടെ ഭീതി പടർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ സംവിധാനങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ല എങ്കിൽ അതിനുള്ള പരിഹാരം കാണാൻ പൊതുജനങ്ങൾക്ക് അധികാരം നൽകാൻ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ യാതൊരു ഭീഷണിയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പരാചയം കൊണ്ടാണ്. അടിയന്തര നടപടികൾ…

Read More

പൗരസമിതിയുടെ സമരം ഫലം കണ്ടു: പനമരം – നടവയൽ റോഡിലെ കുഴികളടച്ചു

പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. ഇന്നലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ മുതൽ റോഡിലെ കുഴികളടയ്ക്കൽ ആരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിൽ തളംകെട്ടി നിൽക്കുന്ന മലിന ജലം ചാലുകീറി ഒഴിവാക്കി കല്ലുകൾ ഇളക്കി നിരത്തിയ ശേഷം കല്ലടി മെഷീൻ കൊണ്ട് ഉറപ്പിച്ച് കുഴികൾ നികത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇതോടെ…

Read More

‘മാജിക് ഹോം’ പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിൻ്റെ തണൽ

പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രമുഖ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. താക്കോൽദാന ചടങ്ങിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, മെമ്പർ ഡോ. ജോമറ്റ് കോതവഴിക്കൽ, കാഴ്ചപരിമിതയും കൊയിലാണ്ടി ആർ.ശങ്കർ…

Read More

സഹാറ ഭാരത് ഫൗണ്ടേഷൻ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

പിണങ്ങോട് മൂരികാപ്പിൽ 4 മാസം മുമ്പ് പ്രവർത്തനമാരംഭിച്ച സഹാറ ഭാരത് ഫൗണ്ടേഷൻ ഭിന്ന ശേഷി പുനരിധിവാസ കേന്ദ്രം പഞ്ചായത്ത് തല കൺവെൻഷൻ പടിഞ്ഞാറത്തറ സി.എച്ച് സ്മാരകസാംസ്ക്കാരിക നിലയത്തിൽ ഗ്രാമപഞായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. സഹാറ എക്സിക്യൂട്ടീവ് മെമ്പർ മുജീബ് റഹ്‌മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് സഹാറ ഭാരത് ഫൌണ്ടേഷൻ കമ്മിറ്റി രൂപീകരിച്ചു. ജി ആലി പ്രസിഡൻ്റ് , പാറ ഇബ്രാഹിം , മഞ്ചേരി ആലി ഹാജി , മന്നത് ഇബ്രാഹിം…

Read More

ആരോഗ്യം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ : കെപിസിസിയുടെ ആഹ്വാന പ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ്…

Read More

സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു

പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുല്‍പ്പള്ളി, മുള്ളൻകൊല്ലി ടൗണുകളില്‍ പ്രവേശിക്കാതെ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പം എത്താൻ സഹായകമാണ് റോഡ്. എന്നിട്ടും പാതയുടെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുന്പ് ജില്ലാ പഞ്ചായത്ത് ഫണ്ട്…

Read More

മൂപ്പെനാട് ജനവാസ മേഖല വന്യമൃഗ ആവാസ കേന്ദ്രമാകുന്നു: എസ്ഡിപിഐ

മൂപ്പൈനാട് പഞ്ചായത്തിലെ ജനവാസ മേഖലകൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുയാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ റിപ്പൺ ആരോപിച്ചു. വാളത്തൂർ പ്രദേശത്ത് കഴിഞ്ഞദിവസം രണ്ട് പുലികൾ ഒന്നിച്ച് ഒരു വീടിൻ്റെ പരിസരത്ത് ഇറങ്ങിയതടക്കം മൂന്ന് മാസത്തിനുള്ളിൽ പുലി , കരടി തുടങ്ങിയവയുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ച് വരികയാണ്. നെടുങ്കരണ വേടൻെ കോളനി, കടച്ചിക്കുന്ന്, പുതുക്കാട് ആനക്കുണ്ട്. എന്നിവിടങ്ങളിൽ ആന ശല്യം കാരണം വീട്ടുകാർക്കും തൊഴിലാളികക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സമയങ്ങളിൽ…

Read More