ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

    ബത്തേരി: ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അർഷാദ് അലിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

    Read More

    വയനാട് തുരങ്കപാത;പൊതു തെളിവെടുപ്പ് നടന്നു

    കൽപ്പറ്റ : ആനക്കാംപൊയിൽ -കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിലേക്കായി പൊതു തെളിവെടുപ്പ് നടന്നു. മേപ്പാടി എ പി ജെ അബ്ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതു തെളിവെടുപ്പിൽ ജില്ലാ കലക്ടർ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. പദ്ധതി സംബന്ധിച്ച് കിറ്റ്കോ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു തെളിവെടുപ്പിൽ പൊതുജനങ്ങൾ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വൈസ് പ്രസിഡന്റ് രാധ രാമസ്വാമി,…

    Read More

    മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

    കല്ലോടി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതിവകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം,എടവക ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് മോഡൽ ഹോമിയോ ഡിസ്‌പെൻസറി വാളേരി (ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, എടവക ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ കല്ലോടി ഉദയ വായനശാലയിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഹമ്മദ് കുട്ടി ബ്രാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ശിഹാബ് ആയാത്ത് ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

    Read More

    ശ്രുതി ആശുപത്രി വിട്ടു

    കൽപ്പറ്റ: വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രുതി. തെലങ്കാന എം.പി. മല്ലു രവി മുഴുൻ ചികിത്സാ ചിലവും വഹിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് എം.പി. ചികിത്സാ ചിലവ് വഹിച്ചത്. ടി. സിദ്ദീഖ് എം. എൽ.എ. ആശുപത്രിയിലെത്തിയാണ് ശ്രുതിയെ ഡിസ്‌ചാർജ് ചെയ്തത്.

    Read More

      രാഷ്ട്രത്തിന്റെ സൗഹൃദം ചേർത്തുപിടിക്കാൻ ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

      രാഷ്ട്രത്തിന്റെ സൗഹൃദം ചേർത്തുപിടിക്കാൻ ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ   മനുഷ്യജാലികയിൽ അണിനിരന്നത് ആയിരങ്ങൾ   കമ്പ്ലക്കാട്: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച ജില്ലാ മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു.   രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മനുഷ്യജാലിക സമസ്ത നൂറാം വാർഷികത്തിന്റെ ശ്രദ്ധേയപ്രചരണമായാണ് ഇത്തവണ ജില്ലയിൽ മനുഷ്യജാലിക സംഘടിപ്പിച്ചത്. ജാലികയുടെ മുൻ…

      Read More

        പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ 

        കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ ഒരാളെ ഹെൽമെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.   24.11.3025നാണ് ഇയാൾ വൃദ്ധദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേൽപ്പിച്ചത്. വയോധികന്റെ ഇരു…

        Read More

          ഭാഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം

          കൽപ്പറ്റ: ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.   സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഞ്ജു ബാലകൃഷ്ണന്‍, വി അസ്മാബി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രജിസ്‌ട്രേഷന്‍ വകുപ്പിലെ എ കെ അശ്വതി, വി കെ…

          Read More

          വയനാടിന് അടിയന്തിരമായി കേന്ദ്ര സഹായം നൽകണം:കേരള നിയമ സഭ ഐക്യകന്ടെന പ്രമേയം പാസ്സാക്കി

          തിരുവനന്തപുരം: മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ…

          Read More

            വാഹനം കഴുകി കൊണ്ടിരിക്കവേ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

            വാഹനം കഴുകി കൊണ്ടിരിക്കവേ  ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. സുൽത്താൻബത്തേരിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സുധീഷ് (37) മരണപ്പെട്ടു. നമ്പിക്കൊല്ലി കഴമ്പ് സ്വദേശിയാണ്. ഇന്നലെ വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. വീടിൻറെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.., പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

            Read More

            മുണ്ടക്കൈ-ചൂരൽമല-കെ.സി.ബി സിപുനരധിവാസ ഭവന പദ്ധതി ഉൽഘാടനം വ്യാഴാഴ്ച

            മാനന്തവാടി: മുണ്ടക്കൈ ചൂ|രൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെസിബിസി ചെയർമാൻ കാർഡിനൽ ബസേലിയോസ്മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, JPD കമ്മീഷൻ ചെയർമാൻ മാർ ജോസ്…

            Read More