അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

    കൽപറ്റ: ‘ആഘോഷിക്കാം, ശാക്തീകരിക്കാം, പ്രചോദനമേകാം’ എന്ന സന്ദേശവുമായി വയനാട് പഞ്ചാക്ഷരി ജൈൻ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സുരേഖ ബാബു അധ്യക്ഷത വഹിച്ചു. സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടേണ്ടതിന്റെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കലക്ടർ സംസാരിച്ചു. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത കലക്ടറെ സമാജം സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രമുഖ…

    Read More

    തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

    കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

    Read More

    എട്ട് നോമ്പ് ദിനങ്ങളിൽ കാക്കഞ്ചേരി കുരിശിങ്കലിൽ സന്ധ്യാ പ്രാർത്ഥന നടത്തി

    മാനന്തവാടി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കാക്കഞ്ചേരിയിലെ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായ കുരിശിൻ തൊട്ടിയിൽ എട്ടുനോമ്പ് ആചരണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതൽ 8 വരെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യാ പ്രാർത്ഥന നടത്തി. സമാപന ദിവസമായ 8 ന് സന്ധ്യാ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ നടന്നു. ചടങ്ങുകൾക്ക് ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ കാർമികത്വം വഹിച്ചു.

    Read More

      വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ

      കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്.   വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ…

      Read More

        ത്രിദിന സെമിനാർ സമാപിച്ചു 

        മാനന്തവാടി : കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി വിഭാഗവും ഫയർഫ്ലൈ ഏഷ്യൻ അസോസിയേഷൻ( FAA) , ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട) സംയുക്തമായി സംഘടിപ്പിക്കുന്ന മിന്നാമിനുങ്ങുകൾ എന്ന വിഷയത്തിലുള്ള ത്രിദിന അന്തരാഷ്ട്ര സെമിനാർ പ്രൗഢമായ സമാപന സമ്മേളനത്തോടെ സമാപിച്ചു. ഈ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നു.സമാപന സമ്മേളനം ഡോ. വി പി ഉണ്ണിയാൽ ഉദ്ഘാടനം ചെയ്തു വിജ്ഞാനത്തിന്റെ കൈമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിനു പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ…

        Read More

        വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു

        തൃശ്ശൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്, ക്രിയേറ്റീവ്…

        Read More

          കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു.

          കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനപരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.       കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനകാരുടെ കാര്യക്ഷമത കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലന പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും താഴെ തട്ടിലെ ജീവനക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള പല ഘട്ടങ്ങളിലുള്ള പരിശീലനത്തിൽ പങ്കെടുക്കണം. ആദ്യഘട്ട…

          Read More

            സഖ്യം ജില്ലാ നഴ്സറി കലോത്സവം നാളെ; ബ്രോഷർ പ്രകാശനം ചെയ്തു

            മാനന്തവാടി: സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം 14 ന് നാളെ ശനിയാഴ്ച കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്കൂളിൽ വെച്ച് നടക്കും. കലോൽസവപരിപാടിയുടെ ബ്രോഷർ പ്രിൻസിപ്പാൾ കെ.ജെ ബെന്നി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി ഹുസൈൻ സംസാരിച്ചു

            Read More

              കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

              കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം.   കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസിൽ പരാതി നൽകി.

              Read More

                വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

                കൽപ്പറ്റ: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. പരീക്ഷ സംവിധാനങ്ങൾ അട്ടിമറിച്ച് വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ ഈ രാജ്യത്തെ വിദ്യാർത്ഥികളെ വഞ്ചിച്ചു എന്നും പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത…

                Read More