ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പിണങ്ങോട് : ദയ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ കെട്ടിട ഉദ്ഘാടനം പ ട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പുമന്ത്രി ഒ ആർ കേളു നിർവഹിച്ചു . ചടങ്ങിൽ കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്‌, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ,പൊഴുതന പഞ്ചായത്ത് മെമ്പർ സി മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത്…

Read More

മുണ്ടക്കൈ, ചൂരൽമല ദുരന്തം; കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സിപിഐ പോസ്റ്റ് ഓഫിസ്‌ മാർച്ചും ധർണയും നടത്തി

കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സി പി ഐ മാർച്ചും ധർണയും നടത്തി. കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പറഞ്ഞു. പാർട്ടി ഒറ്റയ്ക്കും, മുന്നണിയായും തുടർ പ്രക്ഷോഭങ്ങൾ നടത്തും. മനുഷ്യത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും അദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അധ്യക്ഷത വഹിച്ചു….

Read More

ജൈവ കാലിത്തീറ്റ നിരോധനം- കര്‍ണാടക മുഖ്യമന്ത്രിയേയും, സ്പീക്കറേയും നേരില്‍ കണ്ടു നിവേദനം നൽകി ടി സിദീക്ക് എം എൽ എ

  കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയേയും, സ്പീക്കര്‍ യുടി ഖാദറിനേയും നേരില്‍ കണ്ട് കൂടികാഴ്ച നടത്തി. വയനാട് ജില്ലയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുകളാണ് കൂടുതലുള്ളത്. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവ…

Read More

യുവ ഡോക്ടറെ ആദരിച്ചു

യുവ ഡോക്ടറെ ആദരിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ മാങ്ങോട് പ്രദേശത്തു നിന്നും എം ബി ബി എസ് ൽ ഉയർന്ന വിജയം നേടിയ സെയ്ദ് അബ്ദുറഹ്മാന്റെയും റസിയയുടെയും മകളായ റാനിയ ഫാത്തിമയെ മാങ്ങോട്ട് വനിതാ കൂട്ടായ്മ ആദരിച്ചു. സിഡിഎസ് ചെയർപേഴ്സൺ സക്കീന എം നേതൃത്വം നൽകി.

Read More

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

വയനാട്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), വയനാട് ചൂരൽമല ദുരന്തത്തിൽ ആശ്രിതർ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകി. പ്രൈമറി ക്ലാസ് മുതൽ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾക്കാണ് ധനസഹായം നൽകിയത്. ശനിയാഴ്ച്ച വൈകുന്നേരം കൽപ്പറ്റ എം. ജി. ടി ഹാളിൽ വെച്ച് ഫോക്ക് വൈസ് പ്രസിഡൻ്റ് എൽദോ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് ആർട്സ്…

Read More

    പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ പയ്യമ്പള്ളി പാടുകാണിക്കുന്ന് ഇടവകകളുടെ വികാരിയായ ഫാ. കെന്നി ജോൺ മാരിയിലിൻ്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു . പയ്യമ്പള്ളി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ഷിബു കെ ജോർജ് ഉദ്ഘാടനം ചെയ്തു . യാക്കോബായ സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി നഗരസഭ കൗൺസിലർമാരായ ലിസി ജോസ്…

    Read More

    പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

    കൽപ്പറ്റ: കൽപ്പറ്റയിലെ ആദ്യകാല വിദ്യാലയവും 1905-ൽ സ്ഥാപിതവുമായ ബോർഡ് സ്കൂളിൽ (കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂൾ) ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ബാല്യകാല ഓർമ്മകൾ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോർക്കാനുമായി നിരവധി പൂർവ്വവിദ്യാർത്ഥികളും മുൻ അധ്യാപകരും മുൻ പിടിഎ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. നഗരമധ്യത്തിൽ ചുറ്റുഭാഗവും കെട്ടിടങ്ങളാൽ വീർപ്പുമുട്ടുന്ന വിദ്യാലയത്തിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനായി, സ്കൂൾ കൂടുതൽ സൗകര്യപ്രദമായ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റപ്പെടാൻ പോകുന്ന സാഹചര്യത്തിലാണ് ഈ കൂട്ടായ്മ ചേർന്നത്. ചടങ്ങ് മുൻസിപ്പൽ…

    Read More

      വിദ്യാര്‍ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

      വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളേയും സംബന്ധിച്ച്‌ സന്തോഷമുള്ള കാര്യമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളേജുകളും സന്ദര്‍ശിച്ച്‌ വിദ്യാര്‍ത്ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ…

      Read More

      നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും

      കൽപ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കൽപ്പറ്റ ഹോളിഡേയ്‌സിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇ-മാലിന്യ ശേഖരണ ക്യാമ്പയിനിൽ 31 ടൺ മാലിന്യം ശേഖരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും…

      Read More

      പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

      മാനന്തവാടി: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു വാളാട് വാഴപ്ലക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത്

      Read More