ആയിരം സംരംഭങ്ങളുമായി കുടുംബശ്രി

മാനന്തവാടി : റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെ കീഴിൽ ആയിരം കുടുംബശ്രി സംരംഭങ്ങൾ രൂപികരിച്ചു. സേവനം, ഉൽപ്പാദനം, ട്രേഡിംഗ് എന്നീ മേഖലകളിലാണ് രൂപികരിച്ചിട്ടുള്ളത്. ആയിരം സംരംഭങ്ങൾ രൂപികരിക്കുന്നതിന് പ്രയത്നിച്ച സാധിക എം.ഇ.സി ഗ്രൂപ്പിനെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ നിർവ്വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന , ചെയർപെഴ്സൺ സൗമിനി, വൈസ് ചെയർപെഴ്സൺ ശാന്ത രവി ,പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്, ശ്രുതി, മെന്റർ…

Read More

    കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് “വിഷൻ എവർഷൈൻ കണിയാമ്പറ്റ 2030” ഓട്ടോ പെർമിറ്റ് വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

    കണിയാമ്പറ്റ : “വിഷൻ എവർഷൈൻ കണിയാമ്പറ്റ 2030” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റ് വെരിഫിക്കേഷൻ കമ്പളക്കാട് ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് വാർഡ് മെമ്പർ കാവുങ്ങൽ മൊയ്തുട്ടിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എം ഫൈസൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ സി.ജെ ടോമി, നഫീസത്ത് ജാഫർ, നയന ബിജു, ഓമന കാനഞ്ചേരി എന്നിവർ ആശംസ നേർന്നു സംസാരിച്ചു….

    Read More

      ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു

      നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും വയനാട് ജില്ലാ നാർക്കോട്ടിക്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ‘ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടന്നത്.   സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജെ ബിജു അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ്…

      Read More

        കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വിവിധ സ്കൂൾ കെട്ടിടങ്ങൾ ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും

        കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്കൂളുകളുടെ കെട്ടിടോദ്ഘടനം ഇന്ന് (മാർച്ച് ആറ്) പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിക്കും. എം.എൽ.എ ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. പ്ലാൻ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ മാനന്തവാടി മണ്ഡലത്തിലെ മക്കിയാട് ഗവൺമെന്റ് എൽ.പി സ്കൂളിലെയും, കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെയും കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുക.   ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഇരുനില കെട്ടിടത്തിലായി നാല് ക്ലാസ് മുറികളും…

        Read More

        ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരുടെ ചികിത്സ: ടി. സിദ്ദിഖ് എംഎല്‍എ നിവേദനം നല്‍കി.

        കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും നിവേദനം നല്‍കി. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരില്‍ പലരും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നവര്‍ ചെലവിനു പണമില്ലാതെ വിഷമത്തിലാണ്. ചികിത്സച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയോ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് ദുരന്തബാധിതര്‍ക്ക് ഗുണം ചെയ്യുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

        Read More

          വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 35 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

          മുത്തങ്ങ: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 35 ഗ്രാം എം.ഡി.എം.എയുമായി ബസ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.   കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചൻ (29) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലെ പ്രത്യേക അറയിൽ പ്ലാസ്റ്റിക് ട്രാൻസ്പരന്റ് സിപ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എം.ഡി.എം.എ…

          Read More

          അഖില വയനാട് ക്വിസ്സ് മത്സരം നടത്തി.

            മാനന്തവാടി : 219ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ കേരള പുരാവസ്തു വകുപ്പ് തുടങ്ങിയവയുടെ സംഘാടനത്വത്തിൽ പഴശ്ശി ഗ്രന്ഥാലയം അഖില വയനാട് ക്വിസ്സ് മത്സരം നടത്തി. ഒരു ടീമിൽ രണ്ട് പേരടങ്ങുന്ന 48 ടീമുകൾ മാറ്റുരച്ച അറിവുത്സവം മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ചെറ്റപ്പാലം സെൻറ് പാട്രിക്സ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് മത്സരം ആരംഭിച്ചു. പ്രീ ക്വിസ് മൽസര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

          Read More

          ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ റാലി നടത്തി

          കരണി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കരണി ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാ വാർഡ് കുടുംബശ്രീ എ. ഡ.എസ്,കരണി ജനതാ ലൈബ്രറി, സരണി ക്ലബ്ബ് കല്ലുവയൽ എന്നിവയുടെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിത്യാ ബിജു കുമാർ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി ഷറഫുദ്ദീൻ,…

          Read More

            സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13ന് തുടങ്ങും.

            ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബും സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.   ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ്…

            Read More

              പൊള്ളുന്ന വില; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില 300ലേക്ക്

              കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച‌ കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി. കോഴിമുട്ടയുടെ വിലയും ഉയർന്നു. മുട്ടയ്ക്ക് 8.50 ആയി. ബീഫിന്റെ വിലയും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 450 മുതൽ 500 രൂപവരെയെത്തി പോത്തിറച്ചി വില. ചിലയിടങ്ങളിൽ 510 രൂപയാണ് കിലോയ്ക്ക് വില. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയുടെ വിലയും വർധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില…

              Read More