Headlines

മഴക്കെടുതിപ്രതിരോധ നടപടികൾക്കായി കൈകോർത്തു റോട്ടറിയും ഹ്യും സെന്ററും.

കല്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കേടു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റർ വിവിധ പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പ്രാദേശിക പദ്ധതികൾ ആരംഭിച്ചത്. കഴിഞ്ഞ ആറുവർഷമായി ഹ്യും സെന്റർ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മഴമാപിനികൾ സ്ഥാപിക്കുകയും, ദിവസേന കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനെ കൂടുതൽ പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനായാണ് ഹ്യും സെന്ററും…

Read More

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിന് പെട്ടികട പദ്ധതി ആരംഭിച്ചു.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലെ സ്വയം തൊഴിലിന് സന്നദ്ധരായവരാണ് പദ്ധതി ഗുണഭോക്താക്കള്‍.പഞ്ചായത്ത് വര്‍ക്കിങ്ഗ്രൂപ്പ്- ഗ്രാമസഭാ യോഗങ്ങള്‍ചേര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും സ്വയം തൊഴിലിന് താത്പര്യമുള്ള പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിലെ അഞ്ചു പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി മുഖേനആനുകൂല്യം നല്‍കിയത്.ഗ്രാമപഞ്ചായത്തിന്റെവികസന ഫണ്ടില്‍ നിന്നും മൂന്ന്ലക്ഷം രൂപ വകയിരുത്തി ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും സബ്‌സിഡിയായി വിതരണം ചെയ്തു. സബ്‌സിഡിയായി…

Read More

താമരശ്ശേരി ചുരത്തിൽ വൈകീട്ട് 7 മുതൽ നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു. വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം അർദ്ധരാത്രി വരെ തുടരും.

Read More

കോവിഡ് : ആശങ്കവേണ്ട ജാഗ്രതവേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍*

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഏഴ് കോവിഡ് കേസുകള്‍ ജില്ലയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍…

Read More

ആശവർക്കർ ഷീജ ചികിത്സാ -കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: 2025 മെയ് 6 ന് ബത്തേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന,എടവക ഗ്രാമപഞ്ചായത്തിലെ ആശവർക്കർ ഷീജ, ഭർത്താവ് രാമകൃഷ്ണൻ എന്നിവരുടെ ചികിത്സാ സഹായത്തിനായി മന്ത്രി ഒ. ആർ. കേളു ,എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മത് കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ എന്നിവർ രക്ഷാധികാരികളായും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി ചെയർമാനായും,പി.പ്രസന്നൻ കൺവീനർ, മിനി തുളസീധരൻ ഖജാൻജിയായും ചികിത്സ /കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ചികിത്സയ്ക്കും…

Read More

കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോൾഡൻപുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

തിരുവനന്തപുരം :കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് വാർത്താ ചാനൽ സ്മൃതിരേഖ ഗോൾഡൻ പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതനവും ഭാവനാപൂർണ്ണവും മാത്യകാപരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക്‌ പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, ഡോക്യുമെന്റേഷൻ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കേരള പഞ്ചായത്ത് വാർത്ത…

Read More

എസ്. വൈ. എസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കണ്ടത്തുവയൽ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ എസ്. വൈ. എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിൻ വെള്ളമുണ്ട സോൺ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കണ്ടത്തുവയൽ ജി. എൽ. പി സ്കൂളിൽ നടന്ന ചടങ്ങിൽ,സലീം നഈമി, മൊയ്തു സഅദി, അബ്ദല്ല കുപ്പാടിത്തറ, മുഹമ്മദലി അഹ്സനി, ശമീർ അമാനി, നൗഫൽ ലത്വീഫി, ഹെഡ്മിസ്ട്രസ് വിനീത ടീച്ചർ, രതീഷ്, ഫൈസൽ കെ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾ

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കേരളത്തിൽ മാത്രം നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ…

Read More

പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ എൽ പി സ്കൂളിന്റെ മുറ്റത്ത് പൂചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിന്ധു കെ (ഹെഡ്മിസ്ട്രസ്), ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം സിറ്റിസൺ ക്ലബ്ബ് അംഗങ്ങളായ ജോർജ് M U (പ്രസിഡണ്ട്), ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു…

Read More

പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം: ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിലെ തരിയോട് 10-ാം മൈലിൽ പുലർച്ചെ രണ്ടരയോടെ പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ചെകുത്താൻ പാലത്തിന് സമീപം വെച്ചാണ് സംഭവം. ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ രാമൻ എന്നയാൾക്ക് പരിക്കേറ്റു. പരിക്കേറ്റ രാമനെ കൽപ്പറ്റ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ പെട്രോളിങ് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Read More